0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 52550

വിശ്വാസമില്ല എന്നല്ലേ അതിനർത്ഥം.

"നീ വാ ഇങ്ങനെയിരുന്ന്. ടെൻഷൻ അടിക്കേണ്ട, എന്തേലും കഴിക്ക്. അച്ഛൻ വന്നിട്ടുണ്ട്. അങ്ങേര് പോവാൻ തിരക്ക് കൂട്ടുണ്ട് വാ " അമ്മ എന്നെ പിടിച്ചു വലിച്ചു നടന്നു..ഇനിയെന്തേലും പറഞ്ഞാൽ ഞാൻ ഇറങ്ങിപ്പോവുമെന്ന് കരുതിക്കാണും. മൂലയിൽ ചുറ്റും കുത്തിരുന്നു തമാശ പറയുന്ന ആളുകളുടെ നടുവിലൂടെ നടന്നു. മുന്നിൽ അമ്മയുടെ കൂട്ടുകാരി. അവരുടെ മകളുടെ കല്യാണമാണ് നാളെ.വലിയ തിരക്കില്ല .എന്നാലടി പൊട്ടിയ സമയത്തെന്തൊരു ആളായിരുന്നു ചുറ്റും .എന്നെ കഴിപ്പിച്ചു വരാമെന്നമ്മ ആന്റിയോട് ആംഗ്യം കാട്ടി. സൈഡിലെ കിളവന്റെ ചിരി.ഞാനപ്പഴാ ചുറ്റിനുമൊന്ന് നോക്കിയത് .എല്ലാരും എന്നെ തന്നെ നോക്കുന്നു . നേരത്തെ അടി വാങ്ങിയ കുട്ടിയല്ലെ ഇതെന്ന ഭാവത്തിൽ. അല്ലേൽ ഏതോ പെണ്ണിന്റെ ചന്തിക്ക് പിടിച്ച. ഞെരമ്പ് രോഗി എന്നോ?

അവൾ- അനുപമ, കുഞ്ഞമ്മ അല്ലേൽ ചെറിയമ്മ അതും അല്ലേൽ പണ്ടാരക്കാലത്തി പൊട്ടിത്തെറിച്ചു പറഞ്ഞ ശബ്‌ദം ഒന്നുകൂടെ എന്റെ കാതിൽ മുഴങ്ങി... "ചന്തിക്ക് പിടിക്കുന്നോടാ ചെറ്റേ " പിന്നെ ഒരടിയും. ഞാൻ മുഖം ഒന്ന് കൂടെ ഉഴിഞ്ഞു തൊലി കീറിയ പോലെ  നീറ്റൽ.

ഒരു കൂട്ടച്ചിരി... മുന്നിൽ വലതു വശത്തു നിന്നും.. പെൺകുട്ടികളുടെ ഒരു കൂട്ടം.എല്ലാവരും ഇളിക്കുന്നു, എന്നെ നോക്കുന്നില്ല എന്ന രീതിയിൽ നോക്കുന്നു.രണ്ടണ്ണത്തിന്റെയിടയിലൂടെ പെട്ടന്ന് ഞാൻ കണ്ടു.. ആ കറുത്ത ചുരിതാറിട്ട സാധനത്തിനെ. പിശാച്, അവളുടെ പുച്ഛത്തോടെയുള്ള നോട്ടം. മറ്റൊരുത്തിയോട് എന്തോ സ്വാകാര്യം പറയുന്നു .കൈ തരിച്ചു വന്നു..കൂടെയുള്ള  അമ്മക്ക് പെട്ടന്ന് കാര്യം കത്തി .ആ വിരലുകൾ എന്റെ കൈത്തണ്ടയിൽ മുറുകി.വിട്ടു കൊടുത്തു .. അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് ഞാൻ അമ്മയുടെ പിറകെ നടന്നു.

ഫ്രൈഡ് റൈസ്, കുറച്ചെന്തോ കാട്ടി കഴിച്ചു ഒന്നും വേണ്ടാത്ത അവസ്ഥ..

" ലക്ഷ്മിയമ്മേ ഞാനിറങ്ങാ " വിഷ്ണു വന്നു. എന്റെ മോന്ത പോലും നോക്കാൻ നിൽക്കാതെ അമ്മയോട് പറഞ്ഞു..തിരിഞ്ഞു നടന്നു.അവന് ദേഷ്യം കാണും. വിട്ട് കളയാൻ അവനെത്ര പറഞ്ഞതാ.ഞാൻവീണ്ടും കാലുനക്കുന്ന പട്ടിയായി നിന്നു.

അവന് നടന്നു നീങ്ങികണ്ണിൽ നിന്ന് മാഞ്ഞതും പുറകിൽ അനക്കം

"കഴിഞ്ഞില്ലേ ഡാ." അച്ഛൻ.. ഞാൻ തലകുലുക്കി കഴിഞ്ഞെന്നു കാട്ടി

"ഇത് മുഴുവൻ കഴിക്ക് അഭി, എന്നിട്ട് നീ

💬 Comments

View all comments