0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.5K

കഷ്ടപ്പെട്ട് സ്വന്തം കാലിൽ നിന്ന് ഷെറിനെ ആ നിലയിലെത്തിച്ച അവരോട് എനിക്ക് ബഹുമാനം കൂടെ ആയിയുന്നു.

ചെറിയമ്മ മനസ്സിലാവാതെ ഞങ്ങളെ രണ്ടുപേരെയും നോക്കി.. ഉമ്മയുടെ കണ്ണുകളിൽ വേദന നിഴലിച്ചിരുന്നു...ഞാൻ അടുത്തേക്ക് ചെന്നു.. നീണ്ട വരാന്തയിലെ കവിയിട്ട തിണ്ണയിൽ ഇരിക്കുന്ന അവര് എഴുന്നേറ്റു.. ആ കൈകൾ രണ്ടും വിടർത്തി.

ഞാൻ അവരോട് ചേർന്നു.കെട്ടിപിടിച്ചു ഒരു നിമിഷം. സുഖമുള്ള ഒരു നോവ്..

"നിന്നെ ഞാൻ ഇന്നലെ മുതൽ വിളിക്കുന്നു..ഫോൺ കിട്ടുന്നില്ല " കരവലയത്തിനുള്ളിൽ നിന്ന് മാറിയപ്പോൾ  പിണക്കത്തോടെ അവര് പറഞ്ഞു..ഫോൺ പൊട്ടിയത് ഞാൻ ഓർത്തു. ചെറിയമ്മ അകത്തേക്ക് വലിഞ്ഞു "ചെറിയമ്മ ആണല്ലേ?" പോയ അവളെ സൂചിപ്പിച്ചു ഉമ്മ തിണ്ണയിലിരുന്നു.. ഞാൻ അടുത്തും. എന്റെ കൈകൾ ഉമ്മ  ആ മടിയിൽ വെച്ചു തഴുകി...എല്ലാം കാര്യങ്ങളും ഉമ്മക്കറിയാം.. കണ്ടില്ലെങ്കിലും ചെറിയമ്മയെയും കുറിച്ചും ഞാൻ പറഞ്ഞിരുന്നു.ഇത്തിരി നേരം ആ മുഖം താഴ്ത്തി നിന്നു നിന്നു.. എന്റെ കൈകൾ തഴുകുന്നത് അതേ പോലെ തുടർന്നു..

"ഞാകരുതിയപോലെയല്ല എന്റെ മോൾ,അവൾക്ക് അവളുടെ വാപ്പയുടെ സ്വഭാവം തന്നെയാണ്..ഇത്രേം വലുതായില്ലേ തല്ലിനന്നാക്കാൻ പറ്റുവായിരുന്നേൽ " ആ കണ്ണുകൾ നിറഞ്ഞു. ആ തൊണ്ടയിടറുന്നത് ഞാൻ അറിഞ്ഞു..

"ഇന്റെ കുട്ടിയെ അവൾ വിഷമിപ്പിച്ചു ല്ലേ.?.."

" പോട്ടെ ഉമ്മ.. ഞാൻ അതൊക്കെ വിട്ടു.. ഉമ്മക്ക് അറിയാമായിരുന്നല്ലോ എല്ലാം. ആദ്യം കുറേ കരഞ്ഞു..ഇന്നലെ വരെ.പിന്നെ തോന്നി എന്തിനാണെന്ന്..മറക്കാൻ നോക്കാ ഞാൻ..." ഉള്ളിലെ വിങ്ങൽ മറച്ചു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. കൈകളിൽ വിറയലുണ്ടായിരുന്നു പറയുമ്പോൾ. ഉമ്മയുടെ പിടി എന്റെ കയ്യിൽ മുറുകി...

" മ്.. ഇപ്പൊ ഇപ്പൊ എല്ലാം തോന്നിയ പോലെ ആണ് അഭി..

💬 Comments

View all comments