Chapter Title : മിഴി [രാമന്‍]
" അവളെ പിടിക്കാൻ ഞാൻ ആഞ്ഞപ്പോ.
പുറത്ത് കാറിന്റെ ശബ്‌ദം.. ഹോൺ മുഴങ്ങി...
"അയ്യോ ചേച്ചി വന്നു " അവൾ ബെഡിൽ നിന്ന് നിരങ്ങി എഴുന്നേറ്റു..
“ചെറിയമ്മേ.. “ ഞാനാ കയ്യിൽ പിടിച്ചു .
"ഉം "ചെറിയമ്മ തിരിഞ്ഞു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. കഴിഞ്ഞില്ല കിട്ടാത്ത വാക്കുകൾ ഞാൻ ചിരിയിൽ ഒതുക്കി... അമർത്തിയ ചിരി ചിരിച്ചു ചെറിയമ്മതിരിഞ്ഞു നടന്നു. നിമിഷങ്ങളിൽ കണ്ണുകളടഞ്ഞു ഞാൻ ബെഡിൽ ഒന്ന് കൂടെ കിടന്നു ശ്വാസം വലിച്ചു വിട്ടു . ഒരു ദിവസം കൊണ്ടുള്ള മാറ്റമോ?വിശ്വസിക്കാൻ പറ്റുന്നില്ല..കൂടെ ഇരുന്നപ്പോ.. തോളിൽ തല ചായ്ച്ചപ്പോൾ.. അനുഭൂതി
"അഭീ......" താഴെ നിന്നും ചെറിയമ്മയുടെ നീട്ടിയ വിളി...
"അഭി ഒന്നിങ്ങു വന്നേ...." എന്തോ ആവശ്യത്തിനുള്ള വിളിപോലെ തോന്നി.. ആ വിളിയിൽ തന്നെ ഒരീണം ഉണ്ട്.ഇതു വരെ കേള്‍ക്കാത്ത സ്നേഹത്തോടെയുള്ള ഈണം.വന്നത് അമ്മ അല്ലെ.?. ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി.. താഴെ ഒരു വെളുത്ത പോളോ കിടക്കുന്നു.. വേറാരോ ആണല്ലോ... ഞാൻ സ്റ്റെപ്പിറങ്ങി താഴേക്ക് ചെന്നു.. കറണ്ടില്ല ഉള്ളിലെല്ലാം ഇരുട്ട്... ഈർപ്പം അടങ്ങിയ അന്തരീക്ഷം നല്ല തണുപ്പും... വരാന്തയിൽ... പുറം തിരിഞ്ഞു ചെറിയമ്മ ആരോടോ സംസാരിക്കുന്നു.. ഞാൻ വന്നതറിഞ്ഞു തിരിഞ്ഞു.പിന്നെ മുന്നിലുള്ള ആളെ നോക്കി..
"ഉമ്മ.. " വായിൽ നിന്നും വന്നു പോയി... ഷെറിന്റെ ഉമ്മ സാബിറ.എന്റെ രണ്ടാനമ്മ എന്ന് തന്നെ പറയാം.. സ്വന്തം മോനെ പോലെ ആയിരുനെന്നെയവർ കണ്ടിരുന്നത്. ഷെറിൻ ഇഷ്ട്ടം പറഞ്ഞ അന്ന് തന്നെ ഞാൻ ഉമ്മയെ വിളിച്ചു പറഞ്ഞു എനിക്കവരോട് ഒളിക്കാൻ പ്രയാസം തോന്നി .എന്റെ അമ്മയല്ലേ സ്വന്തമല്ലെങ്കിലും . ഭർത്താവ് ഇട്ടിട്ടു പോയിട്ടും
💬 Comments
View all comments