0%

Chapter Title : മിഴി [രാമന്‍]

Author : രാമൻ Read All Parts 69.5K

പിന്നെ ഇവളാരാ എന്നോട് പറയാൻ..

"സൗകര്യമില്ലെങ്കിലോ " ഞാൻ പെട്ടന്ന് തന്നെ ചോദിച്ചു. ആ മുഖമിടിഞ്ഞു..അത് കണ്ടപ്പോ എനിക്ക് ചിരി വന്നു .അവൾ വാക്കുകൾ തപ്പുകയാണെന്ന് തോന്നി.. ആ കണ്ണുകൾ നിവർത്തിയില്ലാതെ ഓടിനടക്കുന്നത് കണ്ടു.വിളറിയ മുഖം കണ്ടപ്പോൾ.. പാവം തോന്നി.. അടച്ചു പറയേണ്ടിയിരുന്നില്ല.. ചെറിയമ്മ ഒന്നും പറയാതെ തിരഞ്ഞു നടന്നു.. ഞാൻ ആകെ വല്ലാതായി... തമാശക്ക് പറഞ്ഞതാണ്.. തിരിച്ചു വിളിക്കണം എന്നുണ്ടായിരുന്നു.. കഴിഞ്ഞില്ല... പെട്ടന്ന് അമ്മ കേറി വന്നു.

"അടി കൂടി ല്ലേ രണ്ടും കൂടെ?"

"ഞങ്ങളോ ഇല്ലല്ലോ " ഞാൻ പറഞ്ഞു.

"അവളുടെ മുഖം കണ്ടാൽ അറിഞ്ഞൂടെ, പാവം പെണ്ണ് എന്തിനാട അവളെ ഇങ്ങനെ "

"എന്റേമ്മേ എന്നെ ചെയ്യുന്നത് നിങ്ങളാരും കാണുന്നില്ലേ? ഇന്നലെ അത്രയും പേരുടെ മുന്നിൽ വെച്ച് തല്ലിയിട്ടു പോലും ഞാൻ എന്തേലും ചെയ്തോ അവളെ " ഞാൻ മുഖം കറുപ്പിച്ചു കൊണ്ട് ചോദിച്ചു..

" അത് നീ അവളുടെ ചന്തിക്ക് പിടിച്ചിട്ടല്ലേ " ചിരിച്ചു കൊണ്ട് അമ്മ ചോദിച്ചപ്പോ ഞാൻ തലക്ക് കൈ കൊടുത്തു...

"ഇത് തന്നെയാണ് എനിക്ക് സംശയം എന്നെ എവിടുന്നേലും കളഞ്ഞു കിട്ടിയത് ആണോന്ന്? മോനോട് ഒരു സ്നേഹം വേണ്ടേ? തള്ളക്കുമില്ല തന്തക്കുമില്ല "

"ഹഹ ഹ "അമ്മ ചിരിച്ചു...പിന്നെ എന്റെ ബെഡിൽ കേറിയിരുന്നു "നിനക്കറിയില്ലേ അഭീ... അവളെ ഒന്ന് കാണാൻ പോലും കഴിയാതെ എന്റെ അമ്മ പോയത്. അവൾക്ക് അഞ്ചു വയസ്സുള്ളപ്പോ അച്ഛനും. ആ കരുതൽ ഉണ്ടെന്ന് കൂട്ടിക്കോ "

"അമ്മേ ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല " ഞാൻ സൗമ്യനായി...

"പോടാ എനിക്കറിയില്ലേ നിന്നെ..പിന്നെ അഭീ..

💬 Comments

View all comments