Chapter Title : മിഴി 2 [രാമന്‍]
എല്ല് എന്ത് ഭംഗിയാണ്. ഇപ്രാവശ്യം എന്റെ നെറ്റിൽ ഒരുമ്മ.ആ സ്പര്‍ശം. ഞാന്‍ കണ്ണുകള്‍ മുറുക്കെയടച്ചു. കഴുത്തിലെ പിടി അയഞ്ഞു ഞാൻ തല പൊക്കി. ആ ചിരി, തുടുത്ത കവിളിൽ ഞാൻ ഒന്ന് പിടിച്ചു വലിച്ചു.. എന്താചെയ്യുന്നത് എന്നാ ബോധം എനിക്കില്ല മനസ്സില്‍ തോന്നിയത് ചെയ്തു. "ആ..." വലിച്ചത് ഇഷ്ടപ്പെട്ടില്ല ആ മുഖത്തു കള്ള വേദന. വേറൊന്നും ചെയ്യാനും തോന്നീല്ല.
"പോവാം? " ചെറിയമ്മ ചോദിച്ചു. ഞാൻ തലയാട്ടി..
വയൽ വരമ്പിലൂടെ മുന്നിൽ ചെറിയമ്മ നടന്നു .ഞാൻ ആ നടപ്പും നോക്കി പിന്നിൽ. ഇടക്ക് എന്നെ തിരിഞ്ഞു നോക്കി ഒരു ചെറിയ ചിരി ചിരിക്കും.. പിന്നെ കൈ ബാക്കിൽ കെട്ടി നടന്നങ്ങനെ പോവും... രണ്ടു വശത്തും നീണ്ടു കിടക്കുന്ന പാടം.. ഇടതുവശത്തെ ആകാശത്തു കാണുന്ന മലക്ക് മുകളിൽ സൂര്യൻ തലപ്പൊക്കുന്നെയുള്ളൂ..മുണ്ടുടുത്ത് പരിചയമില്ലാത്ത ഞാൻ മെല്ലെയാണ് നടന്നത്..
"അഭീ.... വേഗമൊന്നു വരുവോ? " എന്റെ നടത്തം കക്ഷിക്ക് ഇഷ്ടപ്പെട്ടില്ല..
ഞാൻ സ്പീഡ് കൂട്ടി അടുത്തെത്തി. ഒരുമിച്ചു നടക്കണം എന്നുണ്ടായിരുന്നു.. ഒരാൾക്കു മാത്രം പോവാൻ പറ്റുന്ന വരമ്പിൽ എങ്ങനെ നടക്കും.
മഴ പെയ്തത് കൊണ്ട് വരമ്പിൽ ചിലയിടത്തു ചളിയുണ്ട്.
…………………………………………..
ശ്രദ്ധിച്ചും കണ്ടുമാണ് അവളുടെ നടത്തം..
എന്റെയോ? പുല്ല്!!!! മുണ്ടുടുക്കണ്ടായിരുന്നന്ന് തോന്നി.. ഇതിട്ടെങ്ങനെയാ നടക്ക.മടക്കി കുത്തി നടക്കുമ്പോൾ ഉള്ളിലേക്ക് കാറ്റ് കേറി ആകെമൊത്തം ഒരു ബാഡ് ഫീലിംഗ്.. താഴ്ത്തിയിട്ടു നടക്കുമ്പോ ആകട്ടെ.. കാലിൽ കുടുങ്ങി വീഴാൻ പോണു. ഞാൻ പെണ്ണുങ്ങൾ പാവാട പൊക്കി നടക്കുന്ന പോലെ കുറച്ചു മുണ്ട് പൊക്കി നടന്നു.. ചെറിയമ്മ തിരിഞ്ഞു നോക്കും എന്ന് തോന്നുമ്പോ താഴ്ത്തും.
"ഡാ
💬 Comments
View all comments