0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41231

ചെക്കാ.. നീയെന്തിനാ എന്നെയിപ്പോ ചെറിയമ്മേന്ന് വിളിക്കണെ?" മുന്നിൽ നിന്ന് അവള്‍ വിളിച്ചു ചോദിച്ചു.

ഏതർത്ഥത്തിലാ ആ ചോദ്യം? ആഹ്ഹ നല്ലത് വിളിക്കാനും പറ്റില്ലേ..?

"എന്താ അങ്ങനെ വിളിക്കേണ്ടേ " ഞാൻ സ്പീഡിത്തിരി കൂട്ടി അവളുടെ എടുത്തേക്ക് നടന്നു.

"വിളിക്കുന്നത് പ്രശനല്ല, അത് കേൾക്കുമ്പോ നീയെന്നെ കളിയാക്കുന്ന പോലെ തോന്നാ..." പാടം കഴിഞ്ഞു മുന്നിലെ ചെറിയ റോട്ടിലേക്ക് കേറി തിരഞ്ഞുനിന്നവളെന്നെ നോക്കി പറഞ്ഞു. ആ മുഖത്തിത്തിരി സങ്കടമുള്ള പോലെ തോന്നി.എന്തിനാണാവോ?ചോദിക്കാൻ തോന്നീല്ല. റോട്ടിലെത്തിയതോടെ ഞങ്ങൾ ഒരുമിച്ചു നടന്നു..അടുത്തുള്ള ചെറിയമ്മയുടെ ആ നീണ്ട കൈകൾ കോർത്തു നടക്കാൻ തോന്നി. ഒന്നിച്ചു നടക്കുമ്പോൾ ഞങളുടെ കൈകൾ തമ്മിൽ തട്ടി.. ആ മുഖത്തു ഒരു ചിരി വിരിഞ്ഞോ?

എന്നിട്ടും ചെറിയമ്മ കൈ പിടിച്ചു നടന്നില്ല.. ഞാനെന്റെ കൈ കൊണ്ടോയി അവളുടെ കൈയ്യിൽ പിന്നേം തട്ടിച്ചു. മനപ്പൂർവമല്ല എന്നറിയാൻ ഞാനവളുടെ മുഖത്തേക്കേ നോക്കാതെ നിന്നു.. എവിടെ സാധനം പിടിക്കുന്നു.എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല. കൈപിടിച്ച് നടക്കുന്നത് ഞാൻ സ്വപനം കണ്ടതല്ലേ? നല്ല കൊതിയുണ്ട്. ഞാൻ മാത്രം വിചാരിച്ചാൽ മതിയോ.. എന്നേക്കാൾ മൂത്തതല്ലേ? ഇതൊക്കെ കണ്ടറിഞ്ഞു ചെയ്യണ്ടേ?.ഇനി ഇവൾക്ക് എന്നോട് ഒന്നും ഇല്ലെ? ഇതൊക്കെ ഒരു ചെറിയമ്മയുടെ സ്നേഹം മാത്രമാണോ.ആലോചിച്ചു നിന്നപ്പോൾ എന്റെ നടത്തതിന്റെ സ്പീഡിത്തിരി കുറഞ്ഞു. ചെറിയമ്മ മുന്നിലെത്തി..

"ഡാ.."" മുന്നിൽ നിന്ന് കലിതുള്ളി വിളിച്ചപ്പോ ഞാൻ ഞെട്ടി.

"എന്താലോചിച്ചു നിക്ക.. സമയം പോണത് കണ്ടില്ലേ? നിന്നെക്കൂടെ കൂട്ടാൻ തോന്നിയന്നെ പറഞ്ഞാൽ മതിയല്ലോ?" തലക്ക് കൈ കൊടുത്ത് ചൂടായ ചെറിയമ്മ, പെട്ടന്നാണ് എന്റെ അടുത്തേക്ക് വന്നത്. ഞാനാ ചിന്തയിൽ മുഴുകി നിന്നത് കാരണം എന്താ

💬 Comments

View all comments