0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41267

അന്തരീക്ഷത്തിൽ, ചന്ദനത്തിന്റെയും, ഉരുകിയ നെയ്യിന്റെയും, പനിനീറിന്റെയും സുഗന്ധം കലർന്ന വായുവും ശ്വസിച്ചു ചുറ്റുമൊന്ന് നടക്കാം എന്ന് കരുതി.ഏകദേശം പകുതിയായപ്പോ അതാ മുന്നിൽ.. നമ്മുടെ ചെക്കൻ ഹരി.അമ്പലത്തിലെ പൂചാരി എന്നല്ലേ പറയാ? കീഴ്‌ശാന്തിയോ.. എന്തായാലും വലിയവൻ ആയിട്ടില്ല അവന്റെ അച്ഛനാണ് മെയിൻ. എന്നെ കണ്ടു അവന്‍ താടിക്ക് കൈ കൊടുത്തു നിന്നു.

"ആരെയാ ഞാനിപ്പോ കാണുന്നെ? നമ്മുടെ അഭി തന്നെയല്ലേ. എന്താ ഈ വഴിക്കൊക്കെ, ഗൂഗിൾ മാപ് വല്ലോം വഴി തെറ്റിച്ചോ?" ഞാൻ മുന്നിലെത്തിയതും കളിയാക്കലിന്റെ സ്വരത്തിൽ അവന് പറഞ്ഞു.അതു കേട്ട് എനിക്കങ്ങട്ട് തരിച്ചു.

"ഡാ തൊരപ്പ നിന്റെ നമ്പൂതിരി ഭാഷയൊക്കെ, ഇവിടെ വരുന്ന പെൺകുട്ടികളോട് എടുത്താൽ മതി ട്ടോ.എന്നോട് വേണ്ട....." അവന്റെ ഒടുക്കത്തെ ഒരു ഭാഷ.ഇവിടുന്ന് ഇറങ്ങി അവന്റെ ഭാഷ കേട്ടാൽ വല്ല റബ്ബറിനും കുഴിയെടുക്കാൻ പോകുന്നവനായെന്നെ തോന്നു.ന്നിട്ടാണ് അവന്റെ ആട്ടം..

"മസിലു വിടടോ,, അല്ല നീയെന്താ ഇവിടെ " അവന് സാധരണ നിലയിലേക്ക് വന്നു. പാവം ആണ് പണ്ട് തൊട്ടേ ഞങ്ങൾ തമ്മിൽ അറിയാം വല്ല്യ അടുപ്പം ഇല്ലാ എന്നാൽ വല്ല്യ അകൽച്ചയും ഇല്ലാ അങ്ങനത്തെ കൂട്ട്.

"ഞാൻ നന്നാവാൻ വന്നതാടാ "ഞാൻ വെറുതെ ഒന്നറിഞ്ഞു.

" ആണോ എന്നിട്ട് നീ ഉള്ളിൽ കേറീല്ലേ? "  പറഞ്ഞതും ഞാൻ ഇളിച്ചു.ഇവനോട് പറയണോ ഉള്ളി കേറിയാൽ എന്താ ചെയ്യണ്ടേ എന്നറിയില്ലാന്നു. എന്റെ ഇളി കണ്ടിട്ടാണ് തോന്നുന്നു അവന്റെ മുഖത്തു ഒരു ചെറിയ ചിരി പൊട്ടി മനസ്സിലായിക്കാണും..

"വാ... എന്തായാലും വന്നിലെ, ഞാൻ പറഞ്ഞു തരാം " പുച്ഛമോ കളിയാക്കലുകളോ ഒന്നുമില്ലാതെ നല്ലൊരു ചിരി ചിരിച്ചു എന്നെ കൂട്ടിയവൻ

💬 Comments

View all comments