Chapter Title : മിഴി 2 [രാമന്‍]
ഉള്ളിലേക്ക് കേറി.സാധാരണം ഒരു കളിയാക്കൽ ആരുടെ എടുത്തുനിന്നുമുണ്ടാകും എവിടെ ഹരി ഒന്നും മിണ്ടീല്ല.
ഷർട്ടഴിക്കാൻ മടിയാണെങ്കിലും അഴിച്ചു. ഉള്ളിലേക്ക് കേറി... ഹ കാഴ്ച!! വേറൊരു ലോകം.ഓരോ അടി വെക്കുമ്പോഴും കാലിൽ അനുഭവിക്കുന്ന തണുപ്പ്, മൂക്കിലേക്ക് അരിച്ചു കേറുന്ന മണം,പിടയുന്ന ജ്വാലയുടെ മായാജാലവും,ഏതോ ശിൽപിയുടെ അഴൊകൊത്ത കലാവിരുതും, മന്ത്രങ്ങളുടേയും മണിയോച്ചകളുടെയും മധുര സ്വരം.
ഹരി പറഞ്ഞതനുസരിച്ചു ഓരോ കാര്യവും ചെയ്തു.പുതിയൊരനുഭവം
"ഹാ ചെറിയമ്മയുമുണ്ടല്ലോ " കൈ കൂപ്പി കണ്ണടച്ച് തുറന്നതും ഹരി പറഞ്ഞു.. ഞാനവന്‍ നോക്കിയ ദിശയിലേക്ക് കണ്ണുകൾ നീട്ടി..മുന്നിൽ നടന്നു നീങ്ങുന്ന ചെറിയമ്മ. ആ സാരി ഇത്തിരി കൈ കൊണ്ട് പൊക്കി പിടിച്ചു വലം വെക്കുകയാണ്.മുന്നിൽ പോയ് നിക്കാൻ കൊതിയായി.കൂടെ ഹരി ഉള്ളത് കൊണ്ട് മാത്രം ഓടീല്ല.. ഹരി പറഞ്ഞതനുസരിച്ചു വീണ്ടും ഞാൻ നടന്നു..
പ്രതിഷ്ടക്ക് അടുത്തെത്തിയപ്പോ മുന്നിൽ കൈ കൂപ്പി പ്രാർത്ഥിക്കുന്ന ചെറിയമ്മയേ കണ്ടു എന്ത് ഭംഗിയാണ്, ഐശ്വര്യമാണ് ആ മുഖത്ത്
"കുറേ നേരം ആയല്ലോ അഭി " ചെറിയമ്മയെ നോക്കി ഹരി എന്റെ കാതിൽ സ്വകാര്യം പറഞ്ഞു.ഞാനും അലോചിച്ചു എന്‍റെ മുന്നെ കേറിയതല്ലേ എന്താ ഇത്ര മാത്രം പറയാനുള്ളേ .
"അഭീ നീ വിശ്വസിക്കുന്നുണ്ടോ ഇല്ലേ ഒന്നും എനിക്കറീല്ല,പക്ഷെ കണ്ണടച്ച് മനസ്സ് ശാന്തമാക്കാൻ നോക്കി നോക്ക്, അത് തന്നെയാണ് ഏറ്റവും നല്ലമരുന്ന് " പ്രതിഷ്ഠക്ക് മുന്നിൽ എത്തുമ്പോൾ ഹരി എന്റെ തോളിൽ തൊട്ടുകൊണ്ട് പറഞ്ഞു തിരിഞ്ഞു നടന്നു പോയി..
കണ്ണടച്ച് നിൽക്കുന്ന ചെറിയമ്മയുടെ തൊട്ടരികെ നിന്നുകൊണ്ട് ഞാൻ കൈ കൂപ്പി കണ്ണുകൾ അടച്ചു.. ആ സാന്നിധ്യം എന്റെ ഉള്ള് നിറച്ചു. പാതി തുറന്ന കണ്ണുകൾ
💬 Comments
View all comments