0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41152

തുടച്ചു..എന്നാലും എന്റെ പെണ്ണെ.. നീ എന്നെ വട്ടാക്കുവാണല്ലോ.ഇത്തിരിയൂടെ കഴിഞ്ഞിരുന്നേല്‍ കാണായിരുന്നു.

ഞാനോടി റൂമിലേക്ക്. എന്തായാലും ഒരു സർപ്രൈസ്‌ കൊടുക്കാം.."പോവല്ലേ ചെറിയമ്മേ"യെന്ന് ചോദിച്ചു കുളിച്ചൊരുങ്ങി അവളുടെ മുന്നിൽ നിൽകുമ്പോൾ അവൾ ഞെട്ടും.. ഞെട്ടണം. ഭഗവാനെ ഈശ്വര നല്ലത് ചെയ്‌താൽ നല്ലത് കിട്ടണേ...

ഞാൻ ബാത്റൂമിലേക്ക് ഓടി. തലയിലൂടെ വെള്ളമൊഴിക്കാൻ തുടങ്ങിയപ്പോഴാ ഓർത്തത്. ഒച്ച കേൾക്കില്ലേ? ഒന്നാമത് രാവിലെ. ഇനി അവളെങ്ങാൻ പുറത്തേക്ക് ഇറങ്ങിയാൽ ഉറപ്പായും കേൾക്കും.സർപ്രൈസ്‌ പൊളിയും. പെട്ടല്ലോ. വീടിന്റെ പുറകിൽ തോട് ഒഴുകുന്നുണ്ട്. ഇന്നലത്തെ മഴയോടെ അതിൽ വെള്ളമെന്തായാലുമുണ്ടാവും. ഇനി തോട്ടിലേക്ക് ഇറങ്ങാം അതാണ് നല്ലത്.

ഞാൻ തോർത്തുമുണ്ടും എടുത്ത് താഴെക്കിറങ്ങി. അമ്മയും അച്ഛനും എഴുന്നേറ്റിട്ടില്ല. മുൻ വാതിൽ ഒച്ചയുണ്ടാക്കാതെ തുറന്നു.കാവിയിട്ട നിലത്തെല്ലാം ഒടുക്കത്തെ തണുപ്പ്.. അമ്പലത്തിൽ പോയ കാലം ഒക്കെ മറന്നു. എന്നാലും ഇവൾക്ക് വേണ്ടി ആദ്യമായല്ലെ. തണുപ്പൊക്കെ സഹിച്ചു വീടിന്റെ സൈഡിലൂടെ, മാവിന്റെ ചുവട്ടിലൂടെ ബാക്കിലേക്ക് ഇറങ്ങി... മുറ്റമെല്ലാം നനഞ്ഞു കിടക്കുന്നു. മഞ്ഞുണ്ട്. പുല്ലിൽ പറ്റി നിക്കുന്ന വെള്ളം കാലിൽ തട്ടി ഞാൻ നിന്നു വിറച്ചു. എങ്ങനെക്കൊയോ തോടിന്റെ വക്കിലെത്തി. തോട് കഴിഞ്ഞാൽ അതിരു കാണാൻ കഴിയാത്ത അത്രക്കും വലിയ പാടമാണ്. ഞാൻ ഒരു നിമിഷം കുളിക്കാൻ മടിച്ചു നിന്നു.. ദൂരെ മൂടി നിക്കുന്ന മഞ്ഞിന്റെ ഇടയിലൂടെ ഒരു ചെറു വെട്ടമുണ്ട്. പാടത്തിന്റെ ഒരു വശത്ത് താമസിക്കുന്ന രവി ചേട്ടന്റെ വീട്ടിൽ നിന്നാണ്.ശാന്തേച്ചി രാവിലെ എഴുന്നേറ്റു കാണും.

മടി മാറ്റിവെച്ചു സമയം കളയാതെ ഞാൻ തോട്ടിലിറങ്ങി കുളിച്ചു. വിറച്ചു... വിറച്ചു എങ്ങനെയോ കരക്ക് കേറി വീട്ടിലേക്ക് ഓടി.. മുൻവാതിൽ ഒന്ന് ചാരി ഞാൻ ശബ്ദമുണ്ടാക്കാതെ

💬 Comments

View all comments