0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41437

" എന്ന് കിട്ടിയ കവറിൽ നോക്കികൊണ്ട് പറഞ്ഞു..

"കയ്യിൽ സാധനം കിട്ടിയപ്പോ അവന്റെ.. ഭാവം കണ്ടില്ലേ നമ്മളയൊന്നും വേണ്ടവന് " അമ്മയുടെ പരാതി.. ഞാൻ തലയുയർത്തി രണ്ടിനെയും കലിപ്പിച്ചു നോക്കി.. വേഗം തന്നെ അമ്മയുടെ കവിളിൽ ഒന്ന് കടിച്ചു അല്ലേൽ ആൾ പിണങ്ങും.. അച്ഛന് ഒരുമ്മകൂടെ കൊടുത്തപ്പോ അമ്മ ഫ്ലാറ്റ്.. കവറിലെ ബോക്സ്‌ പൊളിച്ചപ്പോ സംഭവം കത്തി.. ഫോൺ ആണ്.. ഒന്നുടെ പൊളിച്ചു നോക്കിയപ്പോ ഒരു ഐ ഫോൺ.

സംഭവം അതല്ല ഇതിപ്പോ വാങ്ങി തരേണ്ട ഒരാവിശ്യവുമില്ല ഇവർക്ക്. എന്റെ ഫോൺ പോയ കാര്യവും ഇവർക്കറിയില്ല.. അപ്പൊ സംഭവം എന്റെ സുന്ദരി ചെറിയമ്മയുടെ വകയാണ്.അവൾ കണ്ടിട്ടുണ്ടാവും ഞാൻ ഫോൺ എറിഞ്ഞു പൊട്ടിക്കുന്നത്.. എന്നിട്ട് എന്റെ കയ്യിൽ തരാതെ ഇവരുടെ കയിൽ കൊടുത്ത് മുങ്ങിയത് കണ്ടില്ലേ? പേടിയുണ്ടാവും ഞാൻ വാങ്ങീല്ലേലോ എന്ന് കരുതി അതായിരുന്നെല്ലോ എന്റെ സ്വഭാവം.. മുന്നിലുള്ള രണ്ടിനെയും ഞാൻ നല്ലപോലെ നോക്കി സാംസങ് എന്ന് പറഞ്ഞു നടക്കുന്ന അച്ഛനും ഫോണിനെ പറ്റി ആദികാരികമായി അറിയാത്ത അമ്മയും.. രണ്ടും വാങ്ങിയതല്ല ഇത് എന്ന് പിന്നെ പറയേണ്ട ആവശ്യമുണ്ടോ. "ഇതേതാ മോഡൽ "എന്ന് രണ്ടുപേരോടും ചോദിച്ചപ്പോ.. ഒന്നുമറിയാത്ത അമ്മ അച്ഛന്റെ മുഖത്തുനോക്കി.എനിക്ക് ചിരി വന്നു

"അത് അഭി... ഐ... ഫോ..ൺ " കിറുങ്ങി ആലോചിച്ചു പറയുന്ന അച്ഛനോട് ഞാൻ മതിയെന്ന് ആഗ്യം കാട്ടി ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കേറി.. മുകളിലേക്ക് കേറാൻ സ്റ്റെപ്പിൽ ആദ്യ  പടി വെച്ചപ്പോ മുകളിൽ ആരോ വരുന്ന പോലെ തോന്നി പെട്ടന്ന് ഞാൻ സൈഡിലേക് മാറി ചെറിയമ്മയാണ് തല നീട്ടി താഴേക്ക് ഒളിഞ്ഞു നോക്കുന്നത്

💬 Comments

View all comments