0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41438

കണ്ടു.. ഞാൻ വാങ്ങിയോ എന്ന് അറിയാനായിരിക്കും ഇപ്പൊ അങ്ങനെ സന്തോഷിക്കേണ്ട അവൾ. എനിക്കും തോന്നി കുറുമ്പ്..

"അഭീ...... വാ " അമ്മയുടെ വിളി. ചെറിയമ്മ ഉള്ളിലേക്ക് വലിയുന്നതറിഞ്ഞു.. ഞാൻ ലിവിങ് റൂമിൽ ചെല്ലുമ്പോൾ കേക്ക് വെച്ചിട്ടുണ്ട്..

"അനൂ ഡീ.." അമ്മ അവളെയും വിളിച്ചു.. സ്റ്റെപ്പിറങ്ങി വരുന്ന ശബ്‌ദം.. എനിക്ക് സന്തോഷമായി...

മുന്നിൽ അച്ഛനുമമ്മയും, നടുക്ക് വെച്ച കേക്ക്.. അരിച്ചെത്തുന്ന മണം കിട്ടിയപ്പോൾ സുന്ദരി എന്റെ തൊട്ട് ബാക്കിൽ തന്നെ യുണ്ടെന്ന്  മനസിലായി.

"മുറിക്കഭീ...." അമ്മ പറഞ്ഞു.. ഞാൻ കത്തിയും പിടിച്ചു മുന്നിലുള്ള അച്ഛനെയും അമ്മയും പിന്നെ എന്റെ ചെറിയമ്മയെയും നോക്കി.അവൾ നല്ലയൊരു ചിരി തന്നു..

"മുറിച്ചെ  ടോ..... " അമ്മ വീണ്ടും.. ഞാൻ കത്തി പിടിച്ചു എങ്ങനെയാ മുറിക്കെണ്ടേ എന്നാലോചിച്ചു..തലയിൽ പണ്ട് സ്കൂളിൽ പഠിച്ച ഒരു പൈ യും.. മൂന്ന് റേഡിയനുമൊക്കേ കടന്നു വന്നു ആകെ മൊത്തം അംഗലാപ്പ്.എവിടുന്ന് തുടങ്ങണം എന്നുള്ള സംശയം.

"നീ എന്താ അഭി കാട്ടുന്നെ " ചിരിച്ചുകൊണ്ട് അമ്മയും അച്ഛനും. ചെറിയ ഒരു കുണുങ്ങി ചിരി ബാക്കിൽ നിന്നും.പറയുന്നവർക്ക് അങ്ങ് പറഞ്ഞാൽ മതിയല്ലോ മുറിക്കുന്നത് ഞാൻ അല്ലെ.

"ഇതേ സർജിക്കൽ ബ്ലേഡ് വെച്ചുള്ള കളിയല്ല, കേക്കാണ് കേക്ക്.. " ഞാൻ പുച്ഛത്തോടെ അമ്മയോട് പറഞ്ഞു.. അത് കേട്ട് അച്ഛന് ചിരി..

"ഡാ ഡാ..വേണ്ടട്ടോ " അമ്മയുടെ ഭീഷണി. അവസാനം സർജിക്കൽ ബ്ലേഡ് പിടിക്കുന്ന കൈകൾ തന്നെ എന്റെ സഹായത്തിനെത്തി.. മുറിച്ചു. ചെറിയമ്മയും അച്ഛനും  ബര്ത്ഡേ വിഷ് ചെയ്യുന്ന കേട്ടു.. ആദ്യ കഷ്ണം ഞാൻ അച്ഛന് നീട്ടിയപ്പോ അച്ഛന്നല്ലൊരു ചിരിയോടെ തടഞ്ഞു.

"നിന്നെ പുറത്തേക്ക്

💬 Comments

View all comments