Chapter Title : മിഴി 2 [രാമന്‍]
വാതിലൊന്നും അടച്ചിട്ടില്ല മലർക്കേ തുറന്നിട്ടിട്ടുണ്ട്.. ഉള്ളിൽ നല്ല വെളിച്ചം. വാതിൽ പടിയിൽ നിന്ന് ഞാൻ ഉള്ളിലേക്ക് നോക്കി.
നിമിഷം!!! കെട്ടുപോയി ദേഷ്യമെല്ലാം.. ജനൽ പടിയിൽ ഇരുന്ന് ഒരു കൈ ആ അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിക്കുന്ന ചെറിയമ്മ, എന്താലോചിക്കാണ്?പുറത്തുനിന്നു വരുന്ന വെളിച്ചത്തിൽ അവളുടെ വിടർത്തിയയിട്ട മുടിയും ചെവിയുടെ ഭാഗങ്ങളും തിളങ്ങുന്നു. നിലത്തു കാണുന്ന നിഴലിൽ മറ്റൊരു ചെറിയമ്മ.ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നി ഫോണില്ലല്ലോ? മനസ്സിലെടുത്തു ഭംഗിയായി സൂക്ഷിച്ചു.
ദേഷ്യമില്ലെങ്കിലും രണ്ടു ചീത്ത പറയണ്ടേ...
"ഡീ...." ഞാനൊച്ചയിട്ടു. മുഖത്തു ദേഷ്യം കൊണ്ടുവന്നു... അവൾ ഞെട്ടിത്തിരിഞ്ഞു.പേടിആ മുഖത്തുണ്ട്.. കയ്യിലെ കേക്കിലേക്ക് ആ കണ്ണ് നീണ്ടു.ന്നാലും ഒരു പേടി ആ മുഖത്തു നിഴലിച്ചു..
"ദേ തള്ളേ….. വൃത്തികേട് കാണിക്കരുത്. നട്ട പുലച്ചക്ക് മൂത്രമൊഴിക്കാൻ പോലും എണീക്കാത്ത ഞാൻ, നിനക്ക് വേണ്ടി അമ്പലത്തിൽ വരെ വന്നില്ലേ? എന്നിട്ട് ഒരു മിനിറ്റ്. ഒരു മിനിറ്റ് അവിടെ നിക്കാ……ഹും. നിന്നാൽ നിന്നെ ഞാനെന്താ വിഴുങ്ങികളയോ? എനിക്കറിയാം.. നീ മുഴുവൻ അഭിനയിക്കാ.. എന്തോ എന്റെ അടുത്തൂന്ന് കിട്ടാനുംവേണ്ടി.അല്ലേൽ .ഒരു കഷ്ണം കേക്ക് തിന്നാൽ നിനക്കെന്താ?." ഞാനാ ഇരിക്കുന്നിടത്തേക്ക് നീങ്ങി ശ്വാസം വിടാതെ പറഞ്ഞു... അവൾ ഞെട്ടലിൽ തന്നെ ഒന്നും മിണ്ടാതെ നിന്നപ്പോ എനിക്ക് വീണ്ടും കലി കേറി
"എന്താ നിന്റെ നാവിറങ്ങി പോയോ... അല്ലേൽ എന്നെ കളിയാക്കാനേ നിന്റെ നാക്ക് പൊന്തുന്നുണ്ടോ ...? മുഖം കണ്ടില്ലേ ഉണ്ടക്കണ്ണീ ....." ഞാൻ ഒന്ന് ആലോചിച്ചു എന്തോ ഒന്ന് പറയാൻ ണ്ടായിരുന്നു ഹാ കിട്ടി
" പിന്നെ...പതിനായിരങ്ങൾ മൊടക്കി നിനക്ക്, എനിക്ക് ഫോൺ വാങ്ങി തരാം. എന്നാലെന്റെ
💬 Comments
View all comments