0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41480

കയ്യീ....കൊണ്ട് തരാൻ പറ്റില്ലല്ലേ.. ഓഹ്!! ഞാൻ പാവപ്പെട്ടവനാണല്ലോ എന്റെ കയ്യീക്കൊണ്ട് തരാൻ ഡോക്ടർക്ക് മടിയായിരിക്കും .സ്റ്റാൻഡേർഡ് പോയാലോ ല്ലേ?" അതും കൂടെ ഞാൻ പറഞ്ഞതും മുഖം വല്ലാതായി അവൾ ചുണ്ട് കടിച്ചു പുറത്തേക്ക് നോക്കി.ആ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീരൊഴുകുന്നത് കണ്ടു. ഇത്തിരി കൂടി പോയോ പറഞ്ഞത്?....ഏയ്

" കണ്ടില്ലേ?? എന്തേലും പറഞ്ഞാൽ അപ്പൊ കണ്ണ് നിറച്ചോളും കള്ളത്തി. എനിക്ക് നിന്നെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. എന്ന് വെച്ച് നീ എന്റെ ചെറിയമ്മ തന്നെയല്ലേ. നിനക്കും എന്നെ കണ്ടുകൂടാ എന്നറിയാം അതോണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.. ദേ അങ്ങട്ടല്ല ഇങ്ങട്ട്..ഇങ്ങട്ട് നോക്ക് " പുറത്തേക്ക് തന്നെ നോക്കി നിക്കുന്ന അവളെ ഞാൻ ആ കൈകളിൽ തോണ്ടി വിളിച്ചു.. സ്റ്റെപ്പുകൾ ആരോ കയറി വരുന്നുണ്ട് അമ്മ തന്നെയായിരിക്കും താഴേക്ക് ഒച്ച കേട്ടു കാണും.അവൾ പതിയെ കണ്ണ് തുടച്ചു കൊണ്ട് മുഖം തിരിച്ചു.. ഇനിയൊന്നും പറയേണ്ടെന്നു തോന്നി.. ഞാനാ സൈഡിൽ അവളുടെ എടുത്ത് ജനൽ പടിയിൽ ചെന്നിരുന്നു..എനിക്കിരിക്കാൻ അവൾ കുറച്ചു നീങ്ങി വല്ലാത്തൊരു നോട്ടം നോക്കി

"നോക്കണ്ട കണ്ണ് ഞാൻ കുത്തി പൊട്ടിക്കും " രണ്ടു വിരലുകൾ ചൂണ്ടി ആ കണ്ണിലേക്കു കൊണ്ടുപോയി ഞാൻ പറഞ്ഞപ്പോ അവൾ തല ബാക്കിലേക്ക് വലിച്ചു കവിളുകൾ വീർപ്പിച്ചു.പ്ലേറ്റിൽ ഉള്ള കേക്ക് അവളുടെ നേരെ പിടിച്ചുകൊണ്ടു ഒരു കഷ്ണം കൈകൊണ്ട്തന്നെ മുറിച്ചെടുത്തു.

"ഇനി ഇതെങ്കിലും കഴിക്കോ " അവളുടെ വായുടെ അടുത്തേക്ക് കൊണ്ടുപോയി ഞാൻ ചോദിച്ചതും അവൾ തല നല്ല ഭംഗിയിലാട്ടി.എന്താ പാവം ഇപ്പോ.ചെറിയ കുട്ടിയാണെന്നെ തോന്നു. എന്റെ വിരലുകളാ കഷ്ണം കേക്കിനെയും പിടിച്ചു അവളുടെ

💬 Comments

View all comments