0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41485

മുഖമൊന്ന് വിടർന്നു.. നല്ല മഞ്ഞയും ,വെള്ളയും പൂക്കളുള്ള ഒരുടുപ്പാണ് വേഷം മുട്ടിനു തൊട്ടു താഴെ വരെയിറക്കം.. കാലിൽ വെള്ള ഷൂ ഉണ്ട്..വലതു കയ്യിൽ  വാച്ച്കെട്ടിയിട്ടുണ്ട് .ഇടതു കയ്യിൽ ഫോൺ . മുടി പോണിടൈൽ രീതിയിൽ കെട്ടി വെച്ചിരിക്കുന്നു. രാവിലെ കണ്ട പെണ്ണാകെ മാറി.എടുത്ത ഫോട്ടോ നോക്കുകയായിരുന്ന അമ്മ അവളെ കണ്ടപ്പോ എന്നെ പ്രത്യേക ഒരു നോട്ടം. അവളെയും കൂട്ടി ഫോട്ടോ എടുക്കോ? എന്നുള്ള ഒരു നീണ്ട നിവേദനം വാ തുറന്നു പറയാണേൽ ണ്ടാവുംന്നറയാം അതൊക്കെ ഒരു നോട്ടത്തിലൂടെ അമ്മ സാധിച്ചു.ഞാൻ ചിരിച്ചു കൊടുത്തപ്പോ എന്താ ആ മുഖം.. അമ്മയും ഞാനും അടുത്തും ചെറിയമ്മ അമ്മയുടെ അപ്പുറത്തും നിന്നു ഒന്ന് ഞാൻ എടുത്തു.. ഐഫോൺ അല്ലെ മോശം പറയാൻ പറ്റില്ലല്ലോ. പക്ഷെ എന്നെ ഇത്തിരി മോശം ആക്കിയ പോലെ തോന്നി.. രണ്ടു ഡോക്ടർ മാരുടെ എടുത്ത് ഒരു പണിയുമില്ലാത്ത ഊച്ചാളി നിക്കുന്ന പോലെ.. പിന്നെ പോട്ടേന്ന് വെച്ചു.

കാറിൽ കേറിയപ്പോ ചെറിയമ്മയാകെ മാറി.. പഴയപോലെ മൂളിപ്പാട്ടും.. എന്നെ കളിയാക്കലും.. ചെക്കാ,കൊരങ്ങാ എന്നുള്ള വിളിയും തുടങ്ങി. ഞാനും തിരിച്ചു വിളിച്ചു എനിക്ക് തോന്നുന്നത്.പിന്നെ ബാക്കിൽ നിന്ന് തൊണ്ടലായി നുള്ളാലായി.. പഴയപോലെ കലിയൊന്നും വന്നില്ല ഒരു തമാശയായി ഞാനെടുത്തു അമ്മ എന്റെ അടുത്ത് തലക്ക് കൈയും കൊടുത്തിരുന്നു.

ഒച്ച കൂടുമ്പോ ഒന്ന് ഞെട്ടിക്കും..അവളെ തിരിഞ്ഞു പിടിക്കാൻ കഴിയാത്തത് കാരണം ശാസന മൊത്തം കിട്ടിയ എന്റെ മേത്ത് തീർക്കലായി അമ്മക്ക് പണി.

ചോറ് കഴിക്കാൻ അമ്മയുടെ നിർദേശപ്രകാരം ഒരു ചെറിയ ഹോട്ടലിൽ നിർത്തി.. വനിതാ മെസ്സ്.. അയ്യോ പറയണ്ട അമ്മക്ക് നല്ലോണം അറിയുന്ന

💬 Comments

View all comments