0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41510

വളരെ ഇഷ്ടമാണെന്നു മനസ്സിലായി വട്ടുപ്പിടിപ്പിക്കുന്ന ഓരോ നോട്ടവും.. ചാടലും, തുള്ളലും. അവൾ തന്നെ പോയി രണ്ടു ജ്യൂസ്‌ കൊണ്ടുവന്നു.. ഒരു ബർഗർ.. നോക്കുമ്പോൾ ഒന്നേ ഉള്ളു.. ഇപ്പഴല്ലേ ചോറ് കഴിച്ചത് വല്ല്യ വിശപ്പൊന്നുമില്ല.

"അഭീ ഞാനൊരു കാര്യം ചോദിക്കട്ടെ..ദേഷ്യപ്പെടുവോ .?" മുന്നിലെ ജ്യൂസ്‌ ഒരിരക്കു കുടിച്ചിട്ട്  അവൾ എന്നെ നോക്കി.എന്റെ റിയാക്ഷൻ എന്താണെന്നറിയാനുള്ള വ്യഗ്രത ആ മുഖത്തുണ്ട്.. ചുണ്ടുകൾ രണ്ടും മടക്കിയവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി.

"  എന്നെയിപ്പഴും വിശ്വാസമില്ലല്ലേ?......" ഞാനിത്തിരി സങ്കടത്തോടെ ചിരിച്ചു. ഇനിയും ഞാൻ ദേഷ്യപ്പെടുവോ എന്ന് ചോദിക്കുമ്പോൾ അവൾക്ക് എന്നെ വിശ്വാസം വന്നില്ലെന്നല്ലേ?. അവൾ എന്നെ മുഖത്തു മൊത്തമായി ഒന്ന്കണ്ണ്ഉഴിഞ്ഞു..പിന്നാ മിഴികൾ താഴ്ത്തി..

" നിനക്ക് പത്ത് വയസ്സുള്ളപ്പോഴാടാ, അവസാനമായി നീ എന്റെ കൈയ്യൊന്നു പിടിച്ചു നടന്നിട്ടുള്ളത്.

എനിക്ക് നല്ലയോർമയുണ്ട്.. ഇഷ്ടല്ലാതെയായാലും സൈക്കളിൽ നിന്ന് വീണ് നടക്കാൻ വയ്യാത്ത നീ....എന്റെ കൈയ്യും പിടിച്ചാ.... വീട്ടിലേക്ക് പോയത്. എന്നിട്ടിപ്പഴാ അവനെന്‍റെ  കയ്യിലൊന്ന് തൊടുന്നത് തന്നെ ന്ന്ട്ട് ചോയ്ക്ക അവന് വിശ്വാസല്ലെന്ന്?"  കുറുമ്പരിച്ചെത്തിയ കവിളും, ചുണ്ടുകളും,കണ്ണുകളും പറയുമ്പോൾ തൊണ്ടയിൽ ഇടറുന്ന വേദനയും. എനിക്കാ സംഭവമൊന്നും ഓർമ തന്നെയില്ല!!! ഇത്രയും എന്നെ മനസ്സിലാക്കിയ ചെറിയമ്മയോട് ഒന്നുമില്ലെങ്കിലും ഒരു സോറി പറയണ്ടേ.. കണ്ണിൽ നീറ്റലുണ്ട് ചെറിയമ്മ അത് കണ്ടു കാണും.. ആ മുഖവുമൊന്ന് വാടി.

മുന്നിലിരിന്നു പിണക്കുന്ന ചെറിയമ്മയുടെ വിരലുകൾ ഞാൻ ഒന്ന് തൊട്ടു. അവളാ... നീണ്ട വിരലുകൾ നീട്ടി ,എന്റെ കൈപ്പതിയിലേക്ക് ചേർത്ത് വച്ചു. .ഞാനാ കൈകളിൽ ഒന്ന് മുറുക്കെ പിടിച്ചു, വെട്ടി വൃത്തിയാക്കിയ നഖങ്ങളിൽ ഒന്ന് തൊട്ടു തലോടി.ഉള്ളം കയ്യിലെ രേഖകളിൽ ഒന്നോളിഞ്ഞു നോക്കി.

💬 Comments

View all comments