0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41522

"ന്നോട് സോറി പറയാണോ? വേണ്ടാട്ടോ... നിന്റെ കുറുമ്പെല്ലാം കാണാൻ എന്ത് രസാണെന്ന് അറിയോ അഭീ...., ഞാനെപ്പഴും അതോണ്ടാ നിന്നെയിങ്ങനെ മെക്കിട്ടു കേറാൻ വന്നത്.. നീ വലുതായതൊന്നും എനിക്ക് മനസ്സിലായില്ല..എന്റെ അഭിയല്ലേന്നു വിചാരിച്ചു ഞാൻ നിന്നു.. അതാ പറ്റിപ്പോയത്..മീശ മുളച്ച ചെക്കന് ഇത്ര ദേഷ്യണ്ടാവും ന്ന് കരുതീല്ല.."  വരുന്ന ഓരോ വാക്കിലും ആരോ എന്റെ തൊണ്ടക്ക് പിടിച്ചു ഞെരിക്കുന്ന പോലെയായിരുന്നു എനിക്കനുഭവപ്പെട്ടത്..

ചിരിച്ചുകൊണ്ട് മുന്നിലിരിക്കുന്ന ചെറിയമ്മ ഉള്ളിൽ കരയാണെന്ന്.. വരുന്ന വാക്കിന്റെ മുറിയലിൽ നിന്ന് തന്നെ ബോധ്യമായിരുന്നു.എനിക്കെന്താ പറയേണ്ടേ എന്ന് കിട്ടിയില്ല.. വാക്കുകളൊന്നും പുറത്തേക്കേ വന്നില്ല...എന്നാലും ആ മുഖത്തു നോക്കുമ്പോ കുറ്റബോധം. എന്നിൽ നിന്ന് മറക്കുന്ന കണ്ണുകൾ എന്നോടുള്ള ഇഷ്ടല്ലേ കാണിക്കുന്നത്.

ഞാൻ വാക്കുകൾ തപ്പി..

"വേണ്ട ഒന്നും പറയണ്ട.. ഇനിക്കറിയാം നീയന്താ പറയാൻ പോണെന്നു.... 'എന്റെ ചെറിയമ്മേ ചോറി.. ഇനി ഞാൻ നല്ല കുട്ടിയ എന്നൊക്കെയല്ലേ '" ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ ചാടി ക്കേറി പറഞ്ഞു.. ഇതൊക്കെ പറയുമായിരുന്നെങ്കിലും ഒന്നുടെ എന്റെ മനസ്സിലുണ്ടായിരുന്നു.. ഇത്രേം സ്നേഹള്ള പെണ്ണിനെ.. ഇനി ഞാൻ വേറെ ആർക്കേലും കൊടുക്കണോ. എനിക്കിഷ്ടാണെന്ന് കൂടെ ഞാൻ പറഞ്ഞേനെ

"ന്റെ പട്ടി കേൾക്കും നിന്റെ സോറി.. എന്തായാലും എന്നോട് ചെയ്തതിനൊക്കെ ഞാനൊരു സമ്മാനം തരുന്നുണ്ട്.. ഇന്ന് ഞാനമ്പലയത്തിൽ പോയി പ്രാർത്ഥിച്ചപ്പഴും അതാ ഞാൻ പറഞ്ഞെ.. " ഇത്രനേരം പാവായിരുന്ന ചെറിയമ്മ ഒരു ഭദ്രകാളിയുടെ രൂപത്തിലേക്ക് മാറി. എന്നെ കടിച്ചുതിന്നാൻ നിൽക്കുന്ന ഒരു യക്ഷിയുടെ ഭാവം. തമാശക്കാണെന്ന് മനസ്സിലായി. അമ്മാതിരി കുറുമ്പല്ലേ സാധനത്തിന്. ഞാനാ ജ്യൂസ്‌ ഗ്ലാസ് അവൾക്ക് നേരെ നീട്ടി...

"കുടിച്ചോ കുടിച്ചോ പണിതരാനുള്ളതല്ലേ...എന്നാലും

💬 Comments

View all comments