0%

Chapter Title : മിഴി 2 [രാമന്‍]

Author : രാമൻ Read All Parts 41538

എന്ത് പണിയാ തരാ? ന്നെ കൊല്ലോ? എന്നാൽ ഒന്ന് ഒരുങ്ങി നിക്കാലോ?"

ജ്യൂസ്‌ ഒരിറയ്ക്കുകുടിച്ചു ഞാൻ അവളോട് ചോദിച്ചു.അവളുടെ ഗ്ലാസ്സിലെ ജ്യൂസ് എല്ലാം ഒറ്റ വലിക്കും കുടിച്ചു ചുണ്ട് തുടച്ചിട്ടവൾ മുന്നോട്ടാഞ്ഞു.. ആ ഉടുപ്പിൽ മുഴുത്തു നിന്ന രണ്ടു പാൽക്കുകടങ്ങൾ ആ ടേബിളിന്റെ മുകളിൽ നിന്നമർന്നു വിങ്ങുന്നത് ഞാൻ കണ്ടു .ആ കണ്ണുകളിൽ തിളക്കം..

ഞാനിത്തിരി ബാക്കിലേക്ക് ചാഞ്ഞിരുന്നു പോയാ നീക്കം കണ്ട്. എന്റെ ഗ്ലാസ്സിലെ സ്ട്രോ കുറച്ചു പൊക്കി ജ്യൂസ്‌ വലിച്ചു കുടിച്ചിട്ട് എന്നെ ഒരു നോട്ടം..

"ഇത് കൊള്ളില്ലലോ " ഞാനൊന്ന് ശ്വാസം വിട്ടു ഇവളുടെ ഓരൊ വട്ടുകൾ, മുന്നിട്ടാഞ്ഞപ്പോ ഞാൻ പലതും പ്രതീക്ഷിച്ചു.. ആ വിറക്കുന്ന ചുണ്ടുകൾ കണ്ടപ്പോ പലതും കണ്ടു...

"ചെറിയമ്മ പറഞ്ഞില്ലല്ലോ, എന്താ എന്നെ ചെയ്യാ എന്ന്?" മുന്നിലെ ബർഗർ ഒന്ന് കടിച്ചെടുത്തു ചെയറിലേക്ക് ചാഞ്ഞിരുന്നു അവളെ നോക്കിയപ്പോ. അവളുടെ നോട്ടം എന്റെ പിന്നിലേക്കാണ്..

ആരാത് ഇങ്ങനെ നോക്കാൻ.. ഞാൻ ഒന്ന് തിരിയാൻ പോയതും..

"അഭീ ബർഗർ കൊള്ളാമോ" ന്ന് ചെറിയമ്മ വിളിച്ചു ചോദിച്ചു.. എന്നാലും ഇടയ്ക്കിടെ അവളുടെ നോട്ടം പുറകിലേക്ക് പോവുന്നത് കണ്ടു...

എന്നെ പിന്തിരിപ്പിക്കാൻ എന്തായിപ്പോ?..

"അവനൊരു പൊട്ടന് അല്ലാതെന്താ " പുറകിലെ ടേബിളിൽ നിന്നുള്ള ശബ്‌ദം വല്ലാതെ പരിചയമുള്ളതാണ്.... എന്റെ തൊട്ടു ബാക്കിൽ അറിയുന്ന ആളാണ്...

"ഡാ അങ്ങനെ ഒന്നും പറയണ്ടട്ടോ... നീയൊക്കെ അവനുള്ളതോണ്ടാ ഇങ്ങനെ നിക്കുന്നത്.,..നീയും മെന്റെ കൂടെ കൂടീന്നറിഞ്ഞാൽ, അവന് നിന്നെ വെച്ചേക്കില്ല!!!.." ഒരു പെൺ ശബ്‌ദം.. ആളെ മനസിലാക്കാൻ എനിക്കൊരു സെക്കന്റ്‌ വേണ്ടിയിരുന്നില്ല.. 'ഷെറിൻ ' എന്റെ കൈ പെട്ടന്ന് വിറച്ചു...

💬 Comments

View all comments