Chapter Title : മിഴി 2 [രാമന്‍]
പോയത്.. അവന്റെ മോന്ത വീണു.. എന്നെ നോക്കാൻ പോലും കഴിയാതെ അവന് തല താഴ്ത്തി.. വിട്ട് കൊടുക്കരുതെന്ന് തോന്നി.. വേണ്ടാത്തവരും വിട്ട് പോയവരെയും, കൂടെ നിന്ന് ചതിച്ചവരുടെ മുന്നിൽ ഇങ്ങനെ നിക്കുമ്പോൾ ഇത്തിരി ആഹ്ലാദം മനസ്സിൽ നിറഞ്ഞു..
"എന്താ അഭി ഇത് ഫ്രണ്ട്സിനെ കണ്ടിങ്ങനെ നിക്കാണോ " ചെറിയമ്മ കൈ കവർന്നു പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു...ഷെറിന്റെ കണ്ണുകൾ ചെറിയമ്മയിലേക്ക് നീങ്ങുന്നത് കണ്ടു..
" കണ്ടോ ഇവൻ ഇങ്ങനെയാ... നിങ്ങളെ പറ്റി ഓക്ക്യിവൻ പറഞ്ഞു തന്നിട്ടുണ്ട്..എന്നിട്ട് എന്നെ ഒന്ന് പരിചയപ്പെടുത്തുകാ അതില്ല..."ചെറിയമ്മ അവരെ കളിപ്പിക്കാണെന്ന് തന്നെ മനസ്സിലായി.. കൂടെ നിന്നില്ലെങ്കിൽ ഞാൻ തന്നെയല്ലേ തോൽക്കാ. ഞാൻ ഉണ്ടായിരുന്ന വിഷമെല്ലാം വിട്ടു
"അനു.... ഇത് ഷെറിൻ.. എന്റെ കൂടെ പഠിച്ചതാ, ഇത് വിഷ്ണു " രണ്ടു പേരോടും ഇളിച്ചുകൊണ്ട് ഞാൻ ചെറിയമ്മക്ക് പരിചയപ്പെടുത്തി.. " "ഇത്......." കൂടെയുള്ള തെണ്ടിയെ അറിയുമെങ്കിലും അവനെ നോക്കി പേരറിയാത്ത പോലെ ഞാൻ നിർത്തി.. അവനിത്തിരി നാണിച്ചു... അയ്യേ എന്താ ആ കോലം..
"ഞാൻ ആഷിഖ്.."" അവന് തന്നെ പറഞ്ഞു...
" ഇതൊക്കെ എനിക്കറിയില്ലേ.. എന്നെ പരിചയപ്പെടുത്തണ്ടേ... " ചെറിയമ്മയെന്നോട് ചെറിയ ദേഷ്യമഭിനയിച്ചു... എന്തൊക്കെയാണോ പറയുന്നത് പൊട്ടൻമാർക്ക് മനസ്സിലാകുന്നൊന്നും ഇല്ലായിരിക്കും...
"ഇത്...." ഞാൻ ചെറിയമയുടെ തോളിൽ പിടിച്ചു പറയാൻ തുടങ്ങിയതും അവള്‍ തടഞ്ഞു...
"വേണ്ട ഞാൻ തന്നെ പറയാം..."അവളിടയിൽ കേറി
"ഞാൻ അനുപമ രാജേന്ദ്രൻ.. ഡോക്ടർ ആണ്. അഭി കെട്ടാൻ പോകുന്നത് എന്നെയാട്ടോ. നിങ്ങളോട് പറഞ്ഞു കാണൂല്ലോ? കണ്ടിണ്ടാവില്ല ല്ലേ?" അവസാനം വാക്കുകൾ ഞാൻ ഞെട്ടി തരിച്ചു നിന്നു.. ചെറിയമ്മയുടെ ആ പറച്ചിൽ.
💬 Comments
View all comments