0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29639

ഉള്ളിലുള്ള മൃഗം ചാടി പോയി.. ആ കഴുത്തിലേക്ക് മുഖമമർത്തി എന്റെ ആർത്തി ഞാൻ തീർത്തു..ആ ചുണ്ട് ഞാൻ കടിച്ചു വലിക്കാൻ നോക്കിയപ്പോ.. പിടഞ്ഞു കരഞ്ഞ ചെറിയമ്മ എന്നേയുന്തി മാറ്റി.

പിന്നെയും ഞാൻ നിന്നില്ല എന്തോ പ്രാന്ത് പിടിച്ചിരുന്നു... മുന്നോട്ട് വീണ്ടും ഞാൻ ആഞ്ഞതും... കൈ നീട്ടി എന്റെ മുഖത്തവൾ ആഞ്ഞടിച്ചു.

തല കറങ്ങി പോയി.. ബാലൻസ് തെറ്റി വീഴാൻ പോയി.. വല്ലാത്ത ശക്തിയാ അടിയിലുണ്ടായിരുന്നു...രണ്ടു നിമിഷം മരവിച്ചു നിന്ന ഞാന്‍ അവളുടെ ആ ഭാവം കണ്ടു തിരിച്ചൊന്നു പൊട്ടിക്കാൻ വല്ലാതെ കൈ തരിച്ചു. കൂടുതൽ ദേഷ്യം വന്നു പോയിരുന്നു.. അവൾക്ക് നേരെ കൈ വീശിയെങ്കിലും ഞാൻ അടിച്ചില്ല... അതിനു മാത്രം എന്തോ കഴിഞ്ഞില്ല.

"ഇറങ്ങി പോടാ എന്റെ മുന്നിൽ നിന്ന്. നീയെന്തു വൃത്തികേടും ചെയ്യാത്തവനാ ..മേലേൽ എന്റെ മുന്നിൽ കണ്ടു പോവരുത്.... പോ...പോടാ ഇറങ്ങി " മുന്നിൽ നിന്ന് കരഞ്ഞു വിറച്ചുകൊണ്ട് ഒച്ചയിട്ട അവളോടൊന്നും എനിക്കിനി പറയാനില്ലായിരുന്നു.വാതിൽ വലിച്ചടച്ചു ദേഷ്യം ഞാനതിൽ തീർത്തു.നെഞ്ചു കിടന്നു വിങ്ങുകയായിരുന്നു എങ്ങട്ടാ പോവേണ്ടത് അറിയാതെ ഞാൻ തലചൊറിഞ്ഞു നിന്നു.ഇവിടെ നിന്നാൽ വട്ടു പിടിക്കുമെന്ന് തോന്നി. വീട്ടില്‍ നിന്നിറങ്ങി ബാക്കിലെ തോടിന്റെ വശത്തുകൂടെ പാടത്തിലേക്കിറങ്ങി ഞാൻ നടന്നു.എല്ലാം കഴിഞ്ഞെന്നു ഞാൻ മനസ്സിൽ കൂട്ടി.. ഒരലിവും ഇല്ലാതെ അവളെന്നെ തല്ലിയില്ലേ? എന്നെ ഇഷ്ടമുണ്ടായിരുന്നേൽ അവളെങ്ങനെ ചെയ്യുമായിരുന്നോ?..ഒരുതല്ലിൽ തുടങ്ങിയ സ്നേഹം ഒന്നിൽ തീർത്തു.. രണ്ടു ദിവസം ഒരോർമ മാത്രം. കണ്ണ് നിറഞ്ഞിരുന്നെന്ന് തോന്നി... പാടം കഴിഞ്ഞു റോട്ടിലേക്ക് കേറിയപ്പോ.. പുറകിൽ നിന്നൊരു വിളി..

"അഭിയേട്ടാ....?" നേരിയ ഒരു ശങ്കയോടെ ഞാൻ തിരിഞ്ഞു നോക്കി.. ബാഗും തോളിലിട്ട്

💬 Comments

View all comments