0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29640

നടന്നു കുഴങ്ങി വരുന്ന മീനാക്ഷിയാണ്.. കോളേജിൽ നിന്നാണ്.. യൂണിഫോംമും ഓവർ കോട്ടുമാണ് വേഷം.. എന്നെ കണ്ടൊരു പുഞ്ചിരിയുണ്ടാ മുഖത്തു.. ഞാൻ തല തിരിച്ചു കൊണ്ട് കണ്ണുകൾ നല്ലപോലെയൊപ്പി..

അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു കൊണ്ട് എന്റെ തോളിലും അവളുടെ ഊരക്കും കൈ കൊടുത്തു കൊണ്ടെന്നെയുറ്റു നോക്കി കിതച്ചു.

"ബസ്സില്ല അഭിയേട്ട ഞാൻ നടന്ന വരുന്നേ..." അവളുടെ ചെറിയ മുഖത്താകെ വല്ലാത്ത ക്ഷീണം നിഴലിക്കുന്നണ്ട്.മൂക്കിന് മുകളിലും താഴെയും പൊടിഞ്ഞ വിയർപ്പ് തുള്ളിയും.ശരീരത്തിൽ നിന്നടിക്കുന്ന അവളിടെ വിയർപ്പിന്റെ മണവുണ്ടായിരുന്നു . എനിക്കാണേൽ ഉള്ള് കിടന്നു വിങ്ങുകയായിരുന്നു.അവളോട് സംസാരിക്കാനുള്ള ക്ഷമയുമില്ല.ഉറ്റു നോക്കുന്ന ആ കണ്ണുകളിൽ ഞാൻ കുഴങ്ങി... തല തിരിച്ചപ്പോ അവൾ എന്റെ കയിൽ കോർത്തു പിടിച്ചു മുന്നോട്ട് നടന്നു.ആ പിടിയിൽ വല്ലാത്തൊരു ആശ്വാസമുണ്ടയിരുന്നു..

"അഭിയേട്ടാ.. ഇന്നലെയെനിക്കൊന്നും വാങ്ങി തന്നില്ലല്ലോ ബര്ത്ഡേയായിട്ട്!! " ചോദ്യത്തിൽ അവൾ എന്റെ മുഖത്തേക്ക് ഏന്തിനോക്കി ചിരിച്ചു.
ആ കളിയിൽ എനിക്ക് കൂടെ ചേരാൻ പ്രയാസം തോന്നി..

"മീനു ഞാൻ വല്ലാത്ത ഒരവസ്ഥയിലാടീ... നീയൊന്നും എന്നോട് ചോദിക്കരുത്.." ഞാൻ എന്റെ അവസ്ഥ എവിടെയും തൊടാതെ അവതരിപ്പിച്ചപ്പോ അവൾക്ക് ആധിധിയേറി .

"എന്താ അഭിയേട്ടാ പറ്റിയെ? അഭിയേട്ടൻ കരഞ്ഞോ?"എന്റെ മുഖത്തെയാകെ പരതി വന്ന ആ വാക്കുകളിൽ ഉണ്ടായിരുന്നു അവളുടെ സ്നേഹം...

കനമുള്ള ആ ബാഗും പിടിച്ചു ഒടിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോ പാവം തോന്നി.ആ ബാഗ് വാങ്ങി ഞാൻ കയിൽ പിടിച്ചപ്പോൾ.. അവളുടെ മുഖമാകെ നല്ലപോലെ വിടർന്നു.സംശയം അവൾക്ക് വിട്ടില്ലെന്നു ആ മുഖം കണ്ടാലറിയാം ഇടക്കിടെ എന്നെ നോക്കി എന്തോ ഉറപ്പുവരുത്തുന്നുമുണ്ട് .എന്നാലും എന്റെ കയ്യിൽ പിടിച്ചുകൊണ്ടവൾ

💬 Comments

View all comments