Chapter Title : മിഴി 3 [രാമന്‍]
കാണുന്നുണ്ട്.വല്ലാത്തൊരു നോവ്.രണ്ടു ദിവസം കൊണ്ടാണെലും മറക്കാം എന്ന് മനസ്സിൽ കണക്കു കൂട്ടി..ഒന്നാമത് ചെറിയമ്മയാണ് അവളാലോചിക്കുന്ന പോലെ എനിക്കും ആലോചിച്ചാലെന്താ.ഈ ബന്ധമൊന്നും ഒരിക്കലും നടക്കാൻ പോവുന്നില്ല.. നാലു വർഷം കൂടെയുണ്ടായിരുന്നവളെ മറക്കാമെങ്കിൽ ഇവളെ മറക്കാൻ ആണോ പണി.ചുണ്ടിലൊരു പുച്ഛച്ചിരി വിരിയിച്ചു ഞാൻ അങ്ങനെ വിശ്വസിക്കാൻ നോക്കി.
അമ്മയും അച്ഛനും അയഞ്ഞ മൂഡിൽ തന്നെയായിരുന്നു..ഒന്നും അങ്ങനെ ചോദിച്ചില്ല..ഹാളിൽ അച്ഛന്റെയും, അമ്മയുടെയും എടുത്ത് ചെറിയമ്മയുമുണ്ടെന്ന് കണ്ടത് കൊണ്ട് തന്നെ അവിടെ നിന്ന് മെല്ലെ വലിഞ്ഞു റൂമിലേക്ക് പോയി.
അസ്വസ്ഥത വിട്ടകലാതെ വന്നപ്പോ.. ബാൽക്കാണിയിലേക്ക് ചെയറെടുത്തിട്ട്.. അവിടെയിരുന്നു..ഇത്തിരി നേരം കഴിഞ്ഞപ്പോ.. അമ്മപുറകിൽ നിന്നെന്നെ കെട്ടിപ്പിടിച്ചു...
"എന്താ എന്റെ കുട്ടിക്ക് പറ്റിയത്? ജോലിയൊന്നും നിനക്ക് പിടിച്ചില്ലേ?."
അമ്മയുടെ ആശ്വസിപ്പിക്കുന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകാതെ നിന്നു.. പുറത്തുകൂടെ അടിച്ചു വന്ന തണുത്ത കാറ്റിന്.. എവിടുന്നോ വരുന്ന മഴയുടെ കഥപറയാനുണ്ടായിരുന്നു.
"അനുവും നീയും തമ്മിലെന്താ പ്രശ്നം..." മിണ്ടാതെ നിന്നന്റെ മുഖത്തേക്ക് തിരിഞ്ഞു വന്നു നോക്കിയമ്മ ചോദിച്ചപ്പോ. ഞാൻ ഒന്ന് വിരണ്ടുകൊണ്ട് തലയിളക്കി
"ഒന്നുമില്ലമേ.."
"മ്.. ഇന്നലത്തെ നിന്റെയും അവളുടെയും കളികൾ കണ്ടപ്പോ ഞാൻ കുറേ സന്തോഷിച്ചു.. നല്ല ബുദ്ധി തോന്നിച്ചല്ലോ രണ്ടാൾക്കുമെന്ന് കരുതി.. എന്തൊക്കെയായിരുന്നു.. കേക്ക് കൊണ്ടോന്നു കഴിപ്പിക്കലും, കൂടെ അമ്പലത്തിൽ പോവലും.. ചിരിയും കളിയും, ഞങ്ങളെ പറ്റിക്കാനാണെങ്കിലും രണ്ടാളും അടികൂടാതെ ഒന്ന് നിന്ന് കണ്ടല്ലോ ,സന്തോഷം " ചിരിച്ചു കൊണ്ട് പറയുന്ന അമ്മയിലുമുണ്ടായിരുന്നു.. വേദനയുടെ ചെറിയൊരു നിഴൽ.ഞങ്ങളുടെ കളിയിലും ചിരിയിലും അവർ സന്തോഷിച്ചിരുന്നു എന്നറിഞ്ഞപ്പോ എന്തെന്നില്ലാത്ത ദുഖവും.
കഴിക്കാൻ വരാൻ അമ്മ പറഞ്ഞെങ്കിലും ഹരിയുടെ കൂടെ കഴിച്ചെന്നു പറഞ്ഞു ഞാൻ ഒഴിവായി..ചെറിയമ്മയുടെ മുന്നിൽ ചെല്ലാതിരിക്കാനാണ്
💬 Comments
View all comments