Chapter Title : മിഴി 3 [രാമന്‍]
അങ്ങനെ ചെയ്തത്... വാതിൽ പൂട്ടി.. ലൈറ്റ് ഓഫ് ചെയ്തു കിടന്നപ്പോ പുറത്ത് നല്ല മഴയും തുടങ്ങി... കണ്ണടക്കുമ്പോ ചെറിയമ്മ പറഞ്ഞ വാക്കുകളാണ് മുന്നിൽ വരുന്നത്.. മുന്നിൽ വന്നു പോവരുതെന്നത്.
പിറ്റേ ദിവസം മുതൽ അതിനുള്ള ശ്രമമായിരുന്നു. രാവിലെ എഴുന്നേറ്റാൽ പെട്ടന്ന് പണിയെല്ലാം കഴിച്ചു,ചെറിയമ്മ വരുന്നതിനു മുന്നേ കിട്ടിയത് അകത്താക്കി അച്ഛന്റെ കൂടെയിറങ്ങും... ഇനിയവൾ അച്ഛന്റെയും, അമ്മയുടെയും കൂടെ കഴിക്കാനിരുന്നിട്ടുണ്ടെങ്കിൽ ഞാൻ വേണ്ടെന്ന് പറഞ്ഞൊഴിവാവും.. എന്റെ പേരിൽ ആരും ഭക്ഷണം കഴിക്കാതിരിക്കണ്ടല്ലോ.
വീട്ടിൽ നിന്നിറങ്ങിയാൽ സൈറ്റിൽ പണികളിൽ മുഴുകി.. ഇടക്കെപ്പോഴൊക്കെയോ ചെറിയമ്മയുടെ മുഖം ഒരു തേങ്ങലായി വരുമ്പോൾ ഇത്തിരി നേരം ആ കുറുമ്പുള്ള മുഖവുമാലോചിച്ചിരുന്നു പോവും..
സൈറ്റിൽ നിന്ന് പരമാവധി വൈകി പോരാൻ തുടങ്ങി..കൂടെയുള്ള എന്റെ അതേ പ്രായമുള്ള സൈറ്റ് എഞ്ചിനീയർ മാരുമായി കൂടുതൽ അടുത്തപ്പോൾ.. വൈകിട്ട് അവരുടെ കൂടെ തെണ്ടി കറങ്ങാൻ പോയി.. ബീച്ചിലോ പാർക്കിലോ ചെന്നിരിക്കും.. മൂക്കു മുട്ടെ തിന്നും. വീട്ടിൽ പരമാവതി വൈകി എത്താൻ തുടങ്ങി..പലരുടെയും മുഖം കാണണ്ടല്ലോ?
അമ്മക്ക് ആദ്യം ദേഷ്യമായിരുന്നു. രണ്ടു മൂന്ന് ദിവസം അതേപോലെ തുടന്നപ്പോ പിന്നെ പറച്ചിൽ നിർത്തി.. ചെറിയമ്മയും ഞാനും കാണാതായി. വിഷമം നല്ലത് പോലെയുണ്ടായിരുന്നു ഇടക്ക് അവൾ വന്നു നെഞ്ചിൽ കുത്തിയിയൊരു പോക്ക് പോവും . എന്നാലും ഒരാഴ്ച എന്റെ ജീവിതം അതേപോലെ തള്ളി നീക്കി...
അതിനിടക്കാണ് ചെറിയമ്മ അമ്മ നിൽക്കുന്ന അതേ ഹോസ്പിറ്റലിൽ കേറിയെന്ന് അമ്മവഴിയറിഞ്ഞത്.. ഞാൻ ജോലിക്ക് കേറിയ അന്ന് തന്നെ അവളും പോയിരുന്നു പോലും.അമ്മയും അവളും ഒരുമിച്ചായി പോയി വരൽ.
അഞ്ചാം നിലയിൽ ഓപ്പൺ സ്‌പേസിൽ ട്രസ്സിന്റെ വർക്ക് നടക്കുന്നുണ്ടായിരുന്നു. സമയം
💬 Comments
View all comments