0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29647

ഒരു പതിനൊന്നു മണിയായി. പൊരിഞ്ഞ വെയിലും കൊണ്ട് സൈറ്റ് സൂപ്പർവൈസർ വിനോദേട്ടനോട്‌ വർക്കിലെ ചെറിയിരു മാറ്റം പറഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു..ഫോൺ നിർത്താതെയടിച്ചത്.. അമ്മയുടെ പേര് കണ്ടപ്പോഴേ ഓഫാക്കി ഞാൻ പോക്കറ്റിൽ തന്നെയിട്ടു... വീണ്ടും നിർത്താതെ വിളിവന്നപ്പോ... ബാക്കി ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു വിനോദേട്ടൻ അതേറ്റെടുത്തു.ഞാൻ തണലത്തേക്ക് കേറി.. സ്റ്റെയറിൽ താഴെക്കിറങ്ങി കൊണ്ട് ഫോൺ എടുത്തു..

"എന്താ അമ്മേ??..ഞാൻ തിരക്കിലായിരുന്നു "
"അത് എടാ നിനക്കിപ്പോ വീട്ടിലേക്ക് വരാൻ കഴിയോ മോനേ..." അമ്മ വല്ലാതെ സന്തോഷത്തിലാണെന്ന് തോന്നി..

"എന്താ കാര്യം,? ഇന്നോസ്പിറ്റലിൽ പോയില്ലേ? "

" അത് എടാ.. പോവാൻ നിൽക്കുമ്പോഴാ അവർ വിളിച്ചു പറഞ്ഞത്... " അമ്മ പിന്നെ നിർത്തി.. അരോടോ അപ്പുറത്തുനിന്ന് സംസാരിക്കുന്നത് കേട്ടു..

"ഹലോ... അമ്മേ..."
"ഹലോ...." ഫോണും ഓൺ ചെയ്തു വെച്ചു അപ്പുറത്താരോടോ സംസാരിക്കുക യാണമ്മ.. പിന്നെ ഇങ്ങട്ട് ഒന്നും കേൾക്കാതെ വന്നപ്പോ ഞാൻ ഫോൺ കട്ട്‌ ചെയ്തു.. താഴെക്കിറങ്ങി..
പത്തു സെക്കന്റ്‌ കഴിഞ്ഞില്ല വീണ്ടും അമ്മയുടെ വിളി..

"എന്റെ പൊന്നമ്മേ കാര്യം എന്താന്ന് വെച്ചാൽ പറ " ഞാൻ ഇത്തിരി മൂർച്ചയോടെ ചൊടിച്ചു..
"എടാ അത് അനൂനെ കാണാൻ ഒരു കൂട്ടർ ഇപ്പൊ വരുമെടാ.. അച്ഛന് ഇപ്പൊ എത്തുമെന്നുപറഞ്ഞു നിനക്ക് വരാൻ കഴിയോ?" ശ്വാസം നിലച്ചു പോയെന്ന് തോന്നി.. കേട്ടതെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..

"എന്താമ്മേ ???ആര് വരൂന്ന പറഞ്ഞത്?"പതർച്ച ഇല്ലാതെ ഞാൻ ചോദിച്ചു..

"എടാ അനൂനെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന്.."
എന്റെ കണ്ണ് നിറഞ്ഞു പോയി.. തൊണ്ടയിൽ ഒരു പിടുത്തം വന്നു..എന്തോ എന്റെ ജീവൻ അങ്ങ് പോവുന്ന പോലെ... ഞാൻ

💬 Comments

View all comments