0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29648

നിന്നിരുന്ന സ്റ്റെപ്പിന്റെ ഹാൻഡ് റൈലിൽ പിടിച്ചു എങ്ങനെയൊക്കെയോ നിലത്തുന്നു.. കണ്ണിൽ ഇരുട്ട് കേറുന്ന പോലെ ഒരു തോന്നൽ..

"ചെറിയമ്മക്ക് അറിയാമായിരുന്നോ?" എനിക്കതേ ചോദിക്കാനുണ്ടായിരുന്നുള്ളൂ..
"ഹാ ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ ഒരു കൂട്ടർ ലതയുടെ കല്യാണത്തിന്.. കണ്ടപ്പോ ചോദിച്ചെന്ന്. അവർ തന്നെയാ. അനൂനോട്‌ ഞാൻ രണ്ടു ദിവസം മുന്നേ പറഞ്ഞപ്പോ അവൾ വന്നു കണ്ടോട്ടെന്ന് പറഞ്ഞു.. ഇന്ന് വരൂന്ന് ഞാൻ പ്രതീക്ഷിച്ചില്ല " അമ്മയെവിടെന്ന് ചിരിച്ചു കൊണ്ട് പറയുമ്പോ എന്റെ കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...
മിണ്ടാതെ നടന്നപ്പോഴും ,ഇത്ര ദിവസമായിട്ടും ഒരു പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു.. എല്ലാം ഒരു ദിവസം മറന്നു ചെറിയമ്മ എന്നോട് പഴയ പോലെ കൊഞ്ചിക്കുഴയുന്ന ഒരു ദിവസം ഉണ്ടാവുമെന്ന്.. എല്ലാം കഴിഞ്ഞു.. ചെറിയമ്മ തന്നെ കല്യാണത്തിന്...

"അഭീ... നീ വരോ " അമ്മയുടെ ചോദ്യത്തിന് ഞാൻ മറുപടി പറയാതെ ഫോൺ കട്ടു ചെയ്തു സ്വിച്ച്ഓഫ് ചെയ്തു വെച്ചു. എത്ര നേരമാണ് അവിടെതന്നെ ഇരുന്നതെന്ന് അറിയില്ല..താഴെ കെട്ടിയുണ്ടാക്കിയ ഓഫീസിൽ സ്വേതയുണ്ടായിരുന്നു. കണക്കിൽ മുഴുകി നിൽക്കുന്ന അവളെന്റെ ഭാവം കണ്ടു പേടിച്ചെന്നു തോന്നി.

തലവേദനയാണെന്ന് പറഞ്ഞു കുറച്ചു നേരം അവിടെ കിടന്നുറങ്ങി. ഉച്ചക്ക് ശ്വേത തന്നെ വിളിച്ചുണർത്തി. അവൾ കൊണ്ടുവന്ന ചോറിന്റെ പകുതി എനിക്ക് നീട്ടിയപ്പോ ഒരു നിമിഷം കൂടെയുള്ളത് ചെറിയമ്മ ആണോന്ന് തോന്നിപോയി.

ഇത്തിരി നേരം കൂടെ അവിടെയെങ്ങനെയോ കഴിച്ചു കൂട്ടി.. നാലിനു തന്നെ വീട്ടിലേക്കോടി. ചെറിയമ്മയെ ഒന്ന് കൂടെ എനിക്ക് കാണണം..എല്ലാത്തിനും സോറി പറയണം.അവസാനം ഒരവസരം എന്നപോലെ

അമ്മ വരാന്തയിൽ അരമതിലിൽ കാലുനീട്ടിയിരിക്കുന്നുണ്ടായിരുന്നു.എന്റെ വരവിൽ വല്ല്യ ശ്രദ്ധയൊന്നുമില്ല...

"എന്താ ഇന്ന് നേരത്തെയാണല്ലോ? നിന്റെ ഫോൺ എവിടെ

💬 Comments

View all comments