0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29649

അഭീ...? വിളിച്ചാലും എടുക്കില്ല. വീട്ടിലേക്ക് ആളുകൾ വരുമ്പോ നീയിവിടെ വേണ്ടേ? അതെങ്ങനെയാ ഇതുവരെ ഒരു പണിയുമെടുക്കാതെ നടന്നവനാ ഇപ്പൊ കണ്ടില്ലേ വീട്ടിൽ വരാൻ സമയമില്ലവന് " നിരത്തിയ ചോദ്യങ്ങളൊന്നും എനിക്ക് അങ്ങ് രസച്ചില്ല എന്ന് മുഖം നോക്കി മനസ്സിലാക്കിയ അമ്മ.. ഭംഗിയായി ചിരിച്ചു കൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു..

"അവർ വന്നു പോയി. നല്ലൊരു ചെക്കൻ. ഡോക്ടർ തന്നെയാട്ടോ.നല്ല കുടുംബം.അച്ഛനും അമ്മയും എല്ലാം നല്ല സ്വഭാവം..നീയൂടെ ഉണ്ടായിരുന്നേൽ നന്നായേനെ മോനേ.. എല്ലാരും ചോദിച്ചു നിന്നെ.." അമ്മയെന്നെ ഓരോ വിശേഷം കേൾപ്പിക്കുമ്പഴും ചെറിയമ്മയുടെ തീരുമാനം ആയിരുന്നു എനിക്കറിയേണ്ടിയിരുന്നത്..

"ചെറിയമ്മക്ക് ഇഷ്ടപ്പെട്ടോ അമ്മേ..." ചോദിക്കുമ്പോ തൊണ്ടയിടറാതെയിരിക്കാന്‍ ഞാൻ നല്ലപോലെ നോക്കി.. അമ്മയുടെ മുഖത്തു അത്ഭുതമായിരുന്നു.. അവളുടെ ഇഷ്ടം ഞാൻ ചോദിക്കുന്നത് കണ്ടിട്ടാവണം...

"അവളൊന്നും പറഞ്ഞില്ലെടാ.. ഇഷ്ടപ്പെടാതിരിക്കാൻ വഴിയൊന്നുമില്ല. അവർക്ക് നല്ല പോലെ ഇഷടപെട്ട പോലെയുണ്ട് നമ്മളോട് ഒരു തീരുമാനം പറയാൻ പറഞ്ഞു. "ഉള്ളിൽ വിഷമമിറക്കുമ്പോഴും അമ്മയോടൊന്ന് ചിരിക്കാൻ ഞാൻ നോക്കി..

"ഞാൻ ഒന്ന് ചെറിയമ്മയെ കാണട്ടെ, വരാത്തതിൽ വിഷമണ്ടോ അവൾക്ക് " അമ്മയെ ഒന്നും അറിയിക്കാതെ..എന്നാൽ ചെറിയമ്മയെ എത്രയും പെട്ടന്ന് കാണാൻ ഞാൻ പറഞ്ഞുകൊണ്ട് മുകളിലേക്ക് പോവാൻ നോക്കി..

"എടാ ഞാൻ പറയാൻ മറന്നു അവൾ തറവാട്ടിലേക്ക് പോയി. നാളെയോ മറ്റന്നാളോ വരൂന്ന പറഞ്ഞത് " അതോടെ ആ പ്രതീക്ഷയും നശിച്ചു.. അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി എന്നാ അമ്മ പറഞ്ഞത്.. തോളിടിഞ്ഞു ,തല താഴ്ന്നു.ഞാൻ റൂമിലേക്കു പോയി ബെഡിൽ കിടന്നു കുറച്ചു മുഖം അമർത്തി കരഞ്ഞു.

വല്ലാത്ത ഒരൊറ്റപ്പെടൽ.. അവൾ കെട്ടി പോവുന്നത് ആലോചിക്കാനേ വയ്യ.. ഷെറിനെ മറക്കുന്ന

💬 Comments

View all comments