0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29650

പോലെ ഇവളെ മറക്കാം എന്ന് കരുതിയത് തന്നെ തെറ്റാണ്.. തേച്ചു പോയവൾ നല് കൊല്ലം മാത്രമേ എന്റെകൂടെയുണ്ടായിരുന്നുള്ളൂ.. ചെറിയമ്മ അങ്ങനെയല്ല ഞാൻ ജനിച്ചപ്പോ മുതൽ കൂടെയുണ്ട്.. അതാണ് മുറിഞ്ഞു പോവാൻ തുടങ്ങുന്നത്.

എത്ര നേരം കിടന്നെന്നു അറിയില്ല.എന്തായാലും ഒരവസാന അവസരം ഒന്ന് അവളെ കണ്ടാൽ മതി... ആ ചിരിക്കുന്നമുഖം മാത്രം കാണാൻ.. വേറൊന്നും വേണ്ടയെനിക്ക്..
ഞാൻ പെട്ടന്ന് ഹരിയെ ആണ് വിളിച്ചത് അവന്റെ ബൈക്ക് ഒന്ന് കിട്ടുമോന്ന് ചോദിക്കാൻ.. രണ്ടു മിനിട്ടുകൊണ്ട് ഇവിടേക്ക് വരാമെന്ന് പറഞ്ഞവൻ വെച്ചു.
എന്തായാലും തറവാട്ടിലേക്ക് പോവാം... സമയം നോക്കിയപ്പോ ആറു മണിയായിട്ടുണ്ട്.

താഴെക്കിറങ്ങി അമ്മയോട് ഹരിയുടൊപ്പം പോവുന്നു എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.. ഹരി റോട്ടിൽ വന്നിട്ടുണ്ടായിരുന്നു. അവന്റെ പുറകെ കേറി കവല വരെ പോയി .അവനെ ഇറക്കി ഞാൻ തറവാട്ടിലേക്ക് വിട്ടു.. പത്തു പതിനഞ്ചു കിലോമീറ്റർ ഉണ്ട്.. വണ്ടി ഞാൻ കത്തിച്ചു വിട്ടു.. ഇരുട്ട് കൂടിയപ്പോ കൂടെ പുറകിൽ നിന്ന് മഴയുടെ അലർച്ചവന്നു തുടങ്ങി.

നാശം.!! ശപിച്ചു കൊണ്ട് കുറച്ചു കൂടെ പോയപ്പോ..മഴയുടെ ശക്തി കൂടി... മുന്നോട്ട് പോവാൻ കഴിയില്ലെന്ന അവസ്ഥ വന്നു... സൈഡിൽ കണ്ട ബസ് സ്റ്റോപ്പിലേക്ക് വണ്ടി സൈടാക്കി ഓടിക്കേറി...ആകെ നനഞ്ഞു കുളിച്ചു. പെയ്യാൻ കണ്ട നേരം... ഫോണെടുത്തു സമയം വീണ്ടും നോക്കി ആറര.

ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. റോഡിന്റെ സൈഡിലൂടെയും, ബസ്റ്റോപ്പിന്റെ മുന്നിലൂടെ കുത്തിയൊഴുകുന്ന വെള്ളം.. ഹരിയുടെ ബൈക്കിന്റെ ഇടയിലൂടെ ഒഴിക്കിപ്പോവുന്നുണ്ട്.. ബസ്റ്റോപ്പിന്റെ ബാക്കിൽ പുഴയാണ്.. മഴയുടെ അലർച്ചെയും, വെള്ളത്തിന്റെ ഒഴുക്കും... ഇരുട്ടായതുകൊണ്ട് ഒന്നും കാണാൻ കഴിയുന്നുമില്ല...
നേരം വീണ്ടും പോയി. സമയം എട്ടു മണിയായി.

മഴ

💬 Comments

View all comments