Chapter Title : മിഴി 3 [രാമന്‍]
സൈഡിലൂടെ അധികമില്ല തറവാട്ടിലേക്ക്.
ചെറിയമ്മ ഇനി കിടന്നു കാണുമോ എന്നായി എന്റെ സംശയം. ഒന്ന് വിളിക്കാം എന്ന് തോന്നി.. ചെറിയമ്മയുടെ നമ്പറിലേക്ക് ഒന്ന് വിളിച്ചു. കിട്ടുന്നില്ല. മനസ്സിലെന്തൊക്കെയോ ഉരുണ്ടു കൂടുന്നുണ്ട്... ഞാൻ മുന്നോട്ട് തന്നെ നടന്നു.
നനഞ്ഞ ഇലവീണു, കാട് പിടിച്ച, മരത്തിന്റെ ചുവട്ടിലൂടെ നടക്കുമ്പോ... മുകളിൽ നിന്ന് മുരളുന്ന ഇടിയുടെ മുഴക്കമുണ്ട്, മഴയുടെ ഇരമ്പലുണ്ട്. ഇരുട്ടാണ് ചുറ്റും... ചെരുപ്പിൽ വെള്ളവും ചളിയും കൊണ്ട് കാൽ വഴുതി വീഴാൻ ഇടക്ക് ഒന്നുരണ്ടുവട്ടം പോയി... നല്ലപോലെ കിതക്കുന്നുമുണ്ട്..
ഇത്തിരി കൂടെ മുന്നോട്ട് പോയി ഞാൻ ഒരു നെല്ലി മരത്തിന്റെ താഴെ നിലയുറപ്പിച്ചു. മുന്നിൽ കുറച്ചു താഴെ തറവാട് വീടിന്റെ സൈഡ് വശമാണ്.... കരണ്ടില്ലെന്നു തോന്നുന്നു ,ഇരുട്ടിൽ മുങ്ങി നിൽക്കുന്ന വീടും അന്തരീക്ഷവും.എന്തായാലും ചെറിയമ്മയെ വിളിക്കാതെ പറ്റില്ല. ഉള്ളിലേക്ക് കേറി ചെല്ലുന്നതും നടക്കില്ല.. മുന്നിൽ കണ്ട ഒരു മരത്തിന്റെ താഴെ മഴകൊള്ളാതിരിക്കാൻ കണ്ണും മുഖവും കൈകൊണ്ട് തുടച്ചു കൊണ്ട് ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിച്ചു..
ആദ്യം കിട്ടിയില്ല..പണി പാളിയെന്നു തോന്നി പിന്നെ രണ്ടു വട്ടം കൂടെ.. ഇത്തവണ ബെൽ അടിഞ്ഞു.. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും.. പക്ഷെ ഫോണവൾ കട്ടാക്കി കളഞ്ഞു.. വിളിക്കാതെ നിവർത്തിയില്ല ഞാൻ വീണ്ടും രണ്ടു വട്ടം കൂടെ ട്രൈ ചെയ്തു.
പെട്ടന്നാണ്.. ഒരിടി വെട്ടിയത്. ഭൂമിയൊന്ന് കുലുങ്ങിയ പോലെ തോന്നി . ഞാൻ പേടിച്ചു ഒന്ന് ചാടി പോയി.കയിലെ ഫോൺ വീഴാതെ നോക്കി.. മിന്നലിൽ മുന്നിലുള്ള വീട് ഒന്ന് തെളിഞ്ഞു കണ്ടു..
"ഹാലോ " ശ്രദ്ധ തെറ്റിയപ്പോഴാണ്.. ഫോണിൽ നിന്ന് ആ ശബ്‌ദം വന്നത്... കണ്ണ്
💬 Comments
View all comments