Chapter Title : മിഴി 3 [രാമന്‍]
നിറഞ്ഞു പോയി.. പരുക്കൻ ശബ്ദം മായിരുന്നെകിലും അവൾ എടുത്തല്ലോ...ഞാൻ പെട്ടന്ന് ഫോൺ ചെവിയിൽ വെച്ചു...
"ചെറിയമ്മേ പ്ലീസ് കട്ട് ചെയ്യല്ലേ... ഞാൻ ഒരു ശല്യത്തിനും വരില്ല.എനിക്കൊന്ന് കണ്ടാൽ മതി പ്ലീസ്.." വിറക്കുന്ന ശബ്ദത്തോടെ പെട്ടന്ന് പറഞ്ഞു
അപ്പുറത്ത് നിന്ന് ശബ്ദമൊന്നും കേൾക്കുന്നില്ല.. അല്ലേൽ മഴയുടെ ഒച്ചകൊണ്ട് ഞാൻ കേൾക്കാത്തതാണോ...?
"ഹലോ...ചെറിയമ്മേ പ്ലീസ്.. ഞാൻ ഇവിടെ തന്നെയുണ്ട് എനിക്കൊന്ന് കണ്ടാൽ മതി " ശബ്‌ദം ഇടറിയിരുന്നു എന്നാലും അപ്പുറത്ത് നിന്ന് അനക്കം ഒന്നും കേൾക്കുന്നില്ല.
"എവിടെ..." ഇത്തിരി നേരത്തെ നിശബ്ദക്കൊടുവിൽ അവൾ വാ തുറന്നു. അത്രക്ക് വിശ്വാസം വന്നില്ലെന്നു തോന്നി.
"ചെറിയമ്മേ ബാക്കിലെ ആ നെല്ലി മരത്തിന്റെ എടുത്തുണ്ട്...ആ ജനൽ ഒന്ന് തുറക്കുവോ... എനിക്കെന്തോ പറ്റുന്നില്ല.. എന്റെ ജീവൻ പോവുന്ന പോലെ തോന്നാ..ഒന്ന് കണ്ടാൽ മതി ഞാൻ പൊയ്ക്കോളാം.." പറഞ്ഞു കഴിഞ്ഞതും പെട്ടന്നാണ് കടലിളക്കം പോലെ കാറ്റടിച്ചത്.. മരത്തിന്റെ മുകളിലിരുന്ന വെള്ളം മൊത്തം ഒറ്റയടിക്ക് താഴേക്കു വന്നു..കൂടെ പുറത്തെന്തോ വന്നു വീണപ്പോ ഞാൻ പേടിച്ചു വിറച്ചു പോയി..കാൽ സ്ലിപ്പായി ഞാൻ നിലത്തേക്ക് ഒന്ന് മറഞ്ഞു വീണു.
"അമ്മേ..." വായിൽ നിന്ന് അറിയാതെ നിലവിളി പുറത്തു വന്നു.
"അഭീ... ഹലോ അഭീ... എന്താ...? എന്താ പറ്റിയെ....അഭീ ഹലോ " നിലത്തു കൈ കുത്തി പതിയെ എഴുന്നേൽക്കാൻ നോക്കുമ്പോഴാണ് ചെറിയമ്മയുടെ ആദിയുള്ള ശബ്‌ദം ഫോണിലൂടെ പുറത്തേക്ക് വന്നത്. ആ സ്നേഹമുള്ള വിളി കേട്ടപ്പോ നെഞ്ചു കലങ്ങി പോയി..
"ഞാൻ ഒന്ന് സ്ലിപ് ആയി പോയി.." കൈ നിലത്തു കുത്തിയപ്പോഴുള്ള വേദന കടിച്ചു പിടിച്ചു ഞാൻ എരു വലിച്ചു കൊണ്ട് പറഞ്ഞു
"അയ്യോ...
💬 Comments
View all comments