Chapter Title : മിഴി 3 [രാമന്‍]
എന്നിട്ട് എന്തേലും പറ്റിയോ" വരുന്ന വാക്കുകളെ വിശ്വസിക്കാൻ കഴിയാതെ ഞാൻ അതിനു ഉത്തരം പറയാൻ കഴിയാതെ നിന്നു...
"അഭീ... നീ കേൾക്കുന്നുണ്ടോ.."വീണ്ടും ഫോണിന്റെ സ്പീക്കറിലൂടെ..അവളുടെ വേദനയുള്ള സ്വരം വന്നു കാതിൽ പതിച്ചതും... തറവാട് വീടിന്റെ മുകലിൽ ആകാശത്തു .. മിന്നൽ തെളിഞ്ഞു നാരുകാളായി പിണഞ്ഞു പോവുന്നത് ഞാൻ കണ്ടു... ചെറിയ ഒരു ഇടിയുടെ മുഴക്കവും.
"ചെറിയമ്മേ എനിക്കൊന്ന് കാണണം " ഞാൻ എന്റെ ആവശ്യം ഒന്നുകൂടെ ഉറപ്പിച്ചു...
" ഞാൻ നിന്നെ കാണുന്നില്ലല്ലോ... പുറകിലെ ജനൽ തുറന്നിട്ടതാണ്... എന്തിനാ അഭി നീ ഇപ്പൊ വന്നത്.. " മുന്നിൽ കാണുന്ന വീട് എന്റെ അടുത്ത നിന്ന് എട്ടു മീറ്ററെങ്കിലും അകലെയാണ്... ഇരുട്ടത് എങ്ങനെ കാണാനാ... ഞാൻ ഫ്ലാഷ് ഓൺ ചെയ്തു കൈകൊണ്ട് ഇളക്കി കാട്ടി വീണ്ടും ചെവിയിൽ തന്നെ വെച്ചു...
"കണ്ടോ??"
"ഹ്മ്മ്.... അഭീ പ്ലീസ് നീ വേഗം പോയിക്കോ.. നല്ല മഴയുണ്ട്.. ആ ഇരുട്ടത്ത് അങ്ങനെ നിൽക്കണ്ട. എന്റെ ഫോണിപ്പോ ഓഫാവും അഭീ " വരുന്ന വാക്കുകളിലെ കരുതലും സ്നേഹവും കേൾക്കുമ്പോഴും എനിക്ക് ആ മുഖം ഒന്ന് കണ്ടാൽ മതിയായിരുന്നു..
"ചെറിയമ്മേ എനിക്കാ മുഖമൊന്ന് കാണാൻ പറ്റോ? ഒരാഴ്ചയായി.. ഞാൻ ഉറങ്ങിയിട്ടില്ല.. പറ്റുന്നില്ല, മറക്കാൻ ഞാൻ നോക്കി . എന്റെ ഉള്ളിൽ കേറി പോയി നീ.. എന്നെ ഇഷ്ടല്ലേലും വേണ്ടില്ല.. അവസാനമായി ഒന്ന് കാണാനാ.. അല്ലേൽ ഞാൻ ചത്തു പോവും ചെറിയമ്മേ "
മഴയുടെ കൂടെ കണ്ണുനീരും ഒലിച്ചിറങ്ങിയപ്പോ.. ഫോണിന്റെ മറുതലക്കലിൽ നിന്നു ഒന്നും തന്നെ കേട്ടില്ല..അവൾക്ക് മുഖം തരാൻ മടിയുണ്ടാവും എന്ന് തോന്നി..എന്നെ വെറുത്തു പോയി
💬 Comments
View all comments