Chapter Title : മിഴി 3 [രാമന്‍]
കാണും
“സാരല്ല.. ചെറിയമ്മയങ്ങനെ എന്നോടടുത്ത് പെരുമാറിയത് കണ്ടപ്പോ... വിചാരിച്ചു പോയി എന്നെയിഷ്ടാവൂന്ന്. രണ്ട് ദിവസം കൊണ്ട് മാത്രം നീയെങ്ങനെന്റെ ഉള്ളീ കേറിന്നെനിക്കറിയില്ല. ഈയാഴ്ച മുഴുവനും നോക്കി, ഒന്ന് മറന്നു പോവാൻ. കഴിയിണില്ല. പിന്നെ സോറി. അന്ന് ഞാനറിയാതെക്കേറി പിടിച്ചു പോയി.എന്നെ മൈൻഡ് ചെയ്യാതെ നീ പോവുന്ന കണ്ടപ്പോ ആ ദേഷ്യത്തിലങ്ങനെ ചെയ്തു പോയതാ..? ." ഇനി നില്‍ക്കുന്നത് വെറുതെയാണെന്ന് തോന്നി ഞാന്‍ പോവാണെന്ന് പറയാന്‍ തുടങ്ങിയതിനു മുന്നേ തന്നെ, മുന്നിലെ ഇരുണ്ട അന്തരീക്ഷത്തില്‍-ആ വീടിന്റെ രണ്ടാം നിലയിലെ ജനൽ ചതുരത്തിനുള്ളിൽ ഒരു വെട്ടം മിന്നി.എന്റെ നനഞ്ഞ കണ്ണുകൾ ആ വെളിച്ചത്തിലേക്ക് നീണ്ടു.
മഴ പെയ്യുന്നതിനിടയിലൂടെ ഓറഞ്ചു നിറത്തിലുള്ള വെളിച്ചം പതിയെ ആ ജനലിന്റെ പൊതിഞ്ഞു കൊണ്ട് അടി വച്ചു പുറത്തേക്ക് വന്നപ്പോ കൂടെ ഒരു സുന്ദര മുഖം കൂടെ അതിന്റെയൊപ്പരം ജനൽ അഴികളുടെ ഇടയിലൂടെ ഞാൻ കണ്ടു.
ചെറിയമ്മ!!!.
ആ മുഖം തിരിഞ്ഞു രണ്ടു വശത്തേക്കും നോക്കുന്നുണ്ട്.. എന്നെ തിരയുകയാണോ?
ഇരുണ്ടു നിൽക്കുന്ന വീടിന്റെ ഒരു ജനൽ ചതുരത്തിൽ മാത്രം നിറഞ്ഞു നിന്ന വെളിച്ചത്തിന്റെ നടുക്ക്.. എന്നെ തിരയുന്ന ആ രൂപം..
ആകാശത്തെ മുഴുവൻ കാണിച്ചുകൊണ്ട് മിന്നൽ വെളിച്ചം മുകളിൽ പരന്നപ്പോ, താഴേക്കു ഇരുട്ടിൽ നിന്ന വീട്ടിൽ ഒരു ജനലിൽ നിറഞ്ഞു നിൽക്കുന്ന മെഴുകുതിരിയുടെ വെളിച്ചവും, മിഴി നീട്ടുന്ന ഒരു പെണ്ണും.എന്റെ കണ്ണിലേക്കു മരത്തിന്റെ മുകളിൽ നിന്നൊരു തുള്ളി വെള്ളം അടിച്ചു വീണു..
നാശം!!! മുന്നിലെ ചിത്രം മാഞ്ഞപ്പോ ഞാൻ കണ്ണുതിരുമ്മി വീണ്ടും നോക്കി.
"അഭീ..നീ . കണ്ടോ " ചെറിയമ്മയുടെ മധുരമുള്ള ചോദ്യം ഫോണിന്‍റെ ഉള്ളിലൂടെ
💬 Comments
View all comments