Chapter Title : മിഴി 3 [രാമന്‍]
പുറത്തേക്ക് വന്നതും... ഞാൻ മൂളി കൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
ഇടതു വശത്തു വെച്ച മെഴുകുതിരിയുടെ വെളിച്ചം ഇടതു കവിളിലും, നെറ്റി തടത്തിലും, താടിയിലും, നീണ്ട മൂക്കിന്റെ അറ്റത്തു വരെയും വന്നു നിറഞ്ഞു.. വലതു വശത്തെ ആകെ ഇരുട്ട് മൂടി കൊണ്ട് നിൽക്കുന്ന വശ്യ രൂപം..
"ചെറിയമ്മേ മുഖത്തേക്ക് നല്ലത് പോലെ പിടിക്കോ " ആ മുഖം തെളിഞ്ഞു കാണാൻ ഞാൻ പറഞ്ഞതും... അപ്പുറത്തുനിന്ന് ശ്വാസം വലിച്ചു വിടുന്ന ഒരു ശബ്ദം.
"നിനക്ക് കോണി കേറാൻ അറിയോഡാ പൊട്ടാ ?" പെട്ടന്നാണ് ചെറിയമ്മ ചോദിച്ചത്..പൊട്ടന് എന്നുള്ള വിളി കേട്ടപ്പോ എന്തെന്നില്ലാത്ത ഒരു വിറയൽ ഉണ്ടായി എന്നിൽ
"എന്ത്.." പറഞ്ഞതെന്താണെന്ന് വ്യക്തമാവാതെ ഞാൻ തിരിച്ചു ചോദിച്ചു..
"എടാ പൊട്ടാ.. ഈ ഏണി ഇല്ലേ... താഴെയെവിടെയോ സൈഡിൽ ചാരി വെച്ചിട്ടുണ്ട്.. നിനക്ക് കേറാൻ അറിയോന്ന് " ആ വാക്കുകൾ മുഴുവൻ കേൾക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. എന്താണ് അവൾ പറഞ്ഞത് ഒന്നാലോചിച്ചു ഞാൻ കുറച്ചു നേരം നിന്നു.. ആ ജനലിന്റെ താഴെ റൂഫിന്റെ പ്രോജെക്ഷൻ ഉണ്ട് അതിൽ കേറാൻ ആണോ വിളിച്ചത്?...
ഉള്ളിൽ സന്തോഷം നിറഞ്ഞു.ആ വാക്കിലും വിളിയിലും എല്ലാം എന്റെ പഴയ ചെറിയമ്മയുടെ രൂപമാണ്.കളിപ്പിക്കാൻ വേണ്ടി പറയാണോ?
ഞാൻ താഴേക്കുള്ള വഴി തപ്പി. ഇത്തിരി ചുറ്റി താഴെക്കിറങ്ങിയപ്പോ..അപ്പുറത്ത് നിന്ന് മിണ്ടാട്ടമൊന്നുമില്ല. ഫോൺ കട്ടായി.
വീടിന്റെ സൈഡിലെല്ലാം വെള്ളവും ചളിയും നിറഞ്ഞു ഒഴുകുന്നുണ്ട് ഫ്ലാഷ് ലൈറ്റിൽ പതിയെ നടന്ന ഞാൻ പരതിയപ്പോ .നിലത്തു കിടത്തി വെച്ചൊരു ഏണി കണ്ടു.. ഇരുമ്പിന്റെ ആണെന്ന് തോന്നി... ഫോൺ പോക്കട്ടിലിട്ടു അത് വലിച്ചെടുത്തു
💬 Comments
View all comments