Chapter Title : മിഴി 3 [രാമന്‍]
ആ കണ്ണുകളുടെ മുനകളിൽ നിന്ന് രക്ഷപ്പെടാൻ ഞാന്‍ നോക്കി..
"അഭീ.....നീയെന്നെയങ്ങനെ ഇനി വിളിക്കരുത് " വല്ലാത്ത ഭാവത്തോടെയുള്ള പറച്ചിലായിരുന്നു അത്..
" നിന്റെ ചെറിയമയാണ് ഞാൻ.. ആ ഭഹുമാനം എനിക്ക് കിട്ടണം..!!! ശെരിയാ ഞാൻ നിന്നെ ഉമ്മവെച്ചു പോയി..അപ്പൊ എന്തോ തോന്നിപ്പോയി അതെന്റെ തെറ്റ്.. സോറി.. പിന്നെ നിന്നെ ഞാൻ എന്റെ അനിയനെ പോലെയേ കണ്ടിട്ടുള്ളു അത് മറക്കരുത് "വല്ലാത്ത ഭാവത്തോടെയുള്ള വാക്കുകൾ.പറയുമ്പോ ആ ചുണ്ടുകളും കവിലുകളും നല്ലപോലെ വിറച്ചിരുന്നു. മിഴികളിൽ നിറയുന്ന വെള്ളം കാണാം.അവളുടെ കൈയുടെ മുകളിലുണ്ടായിരുന്ന എന്റെ കൈ അവൾ മെല്ലെ വലിച്ചൂരാൻ നോക്കി.ഊര്‍ന്നു പോവുന്ന കൈ ഞാന്‍ വിട്ടുകൊടുത്തു .
കരുതിയ പോലെ തന്നെ സംഭവിച്ചു. ഞാൻ ഇത് മുന്നേ പ്രതീക്ഷിച്ചതുമാണ്.. ആദ്യം ഒന്ന് ഞെട്ടി എന്നുള്ളത് സത്യം. അവളുടെ ഭാഗത്തുനിന്ന് നോക്കിയാൽ ആ മനസ്സിലെന്തൊക്കെ സങ്കർഷം കാണും?.
സ്വന്തം ചേച്ചിയുടെ മോനേ പ്രേമിക്കെ?? നല്ല തമാശ..!! ആരാ അതിനു കൂട്ട് നിക്ക. ഇതെവിടെ ചെന്ന് അവസാനിക്കും. മറ്റാരെങ്കിലും ഇതറിഞ്ഞാലുള്ള അവസ്ഥ. അമ്മയറിഞ്ഞാൽ എങ്ങനെ അവളെ കാണും.എന്നുള്ളതൊക്കെയാകും അവളിൽ കിടന്നു നിറയുന്ന ചോദ്യം.പാവം!! ആ മനസ്സ് കാണാതെ യിരിക്കാൻ മാത്രം പൊട്ടനല്ല ഞാൻ.പോരാത്തതിന് ഇത്രയും കാലം ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ഏഭ്യൻ രണ്ടു ദിവസംകൊണ്ട് ഇങ്ങനെയൊക്കെ പറയുമ്പോ..
അവൾക്ക് വിശ്വാസമുണ്ടാകോ എന്നെ? ഈ ഇഷ്ടം വേറെ എന്തിനെങ്കിലും മാണെന്ന് അവൾ കരുതിയാൽ അതോടെ കഴിഞ്ഞു.പക്ഷെ എനിക്കുവേണ്ടത് ഒരു നിമിഷത്തേക്ക് മാത്രമല്ല.. എന്റെ കൂടെ എല്ലാം കാലവുമുണ്ടാവാൻ ഒരാളെയാണ്.
ഞാൻ തുറന്നു പറയാൻ പോയപ്പോ അവളെന്തായാലും ഞെട്ടി കാണും ..അല്ലെങ്കിലും പെട്ടന്നാരേലും സമ്മതിക്കോ.?
💬 Comments
View all comments