0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29586

ഇതുപോലെയൊരു നിമിഷം പറഞ്ഞാൽ.
പക്ഷെ അവൾ എന്നെ സ്നേഹിക്കുന്നുണ്ടോ?? ഓരോ നോട്ടത്തിലും ഞാൻ കണ്ടത് പ്രണയമല്ലേ? എന്ത് പറഞ്ഞാലും വേണ്ടിയില്ല.. എന്നെ പേടിപ്പിച്ചിട്ടും,നിലക്ക് നിർത്തിയാലും കുഴപ്പമില്ല. അവളല്ലാതെ വേറെ ആരും വേണ്ടനിക്ക്.

എന്തായാലും ചെറിയമ്മയെ അറിയിക്കേണ്ട മനസ്സിലുള്ളതൊന്നും.ഞാൻ പരമാവതി സങ്കടമെന്‍റെ മുഖത്തു കൊണ്ടുവന്നു.കണ്ണ് നിറച്ചു കണ്ടെങ്കിലും മനസ്സിലാക്കട്ടെ എന്റെ സ്നേഹം..വിഷമം ണ്ട് ഇപ്പൊ എങ്ങാനും അവൾ യെസ് പറഞ്ഞിരുന്നേൽ.. പിന്നെ ഈ സെന്റി കളികളൊന്നും കളിക്കണ്ടല്ലോ..എന്തായാലും അവൾ ഒന്ന് ശെരിയാകട്ടെ ഇത്തിരി കച്ചറയുണ്ടാക്കി നോക്കാം.. ചെറിയ തെറ്റലുകൾ കൂടുതൽ അടുപ്പിക്കുമെന്നാണല്ലോ? ഇപ്പോഴെന്തു പറഞ്ഞാലും അങ്ങട്ട് കേറലുണ്ടാവില്ല.

വണ്ടിയിൽ ഇത്തിരി മർദം കൂടി.. ചീത്തപറഞ്ഞ ആളുടെ മുഖത്തേക്കുനോക്കാൻ കഴിയാതെനിൽക്കുന്ന അവസ്ഥ പോലെ, അവളുടെ മുഖത്തേക്ക് നോക്കാൻ ഒരു മടി.എന്നാലും ഇത്തിരി നേരം കഴിഞ്ഞപ്പോ ഞാൻ ഒന്ന് ഒളിഞ്ഞു നോക്കി.പെണ്ണ്ന്തോ ആലോചനയിലാണ് നഖം കടിച്ചു വിഴുങ്ങുന്നു വല്ലാതെ ആസ്വസ്ഥയാവുന്നുണ്ട്.
ആ നോട്ടത്തിന്റെ നിഴൽ എന്റെ നേർക്ക് ചാഞ്ഞപ്പോ കണ്ണ് തുടച്ചുകൊണ്ട് ഞാന്‍ താഴോട്ടു നോക്കി നിന്നു. ഞാനിന്ന് അഭിനയിച്ചു തകർക്കും.

സംഭവം ഏറ്റു. ഇടക്കിടക്ക് അവളുടെ കണ്ണുകൾ എന്നിലേക്ക് നീളുന്നതറിഞ്ഞു.. എന്തിനാ പെണ്ണേയീ മസിലുപിടുത്തം.?.. ഞാൻ മനസ്സിൽ കനിഞ്ഞു കൊണ്ട് ചോദിച്ചു.. ഹെഹെ.

മിണ്ടാതിരിക്കുന്നത് വല്ലാത്ത അവസ്ഥയാണ്.മുന്നിലെ നനഞ്ഞ ഗ്ലാസ്സിലൂടെ അപ്പുറത്തു വന്നുനിൽക്കുന്ന ആംബുലൻസിന്റെ. നീലയും,ചുമപ്പും വെളിച്ചവും നോക്കി ഇത്തിരി നേരം കൂടെ വലിച്ചു നീട്ടി.

ചെറിയമ്മയുടെ ചാർജിങ്കിൽ ഇരുന്ന ഫോൺ മുരളുന്നതറിഞ്ഞു..
"ഹാ.." ഫോണ്‍ ചെവിൽ വെച്ചു പറഞ്ഞു..വണ്ടി എടുത്തു.അമ്മ വിളിച്ചതാണെന്ന് മനസ്സിലായി..
കാർ -പോർച്ചിലേക്ക് കയറ്റി വെച്ചപ്പോ അമ്മ വന്നു കേറി...

"അടിയൊന്നും ണ്ടാക്കിയില്ലല്ലോ രണ്ടും.. "

💬 Comments

View all comments