0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29588

കേറിയ പാടെ അമ്മയുടെ ചോദ്യം... ഡോർ വലിച്ചടച്ചു ഒന്നിളക്കിയിരുന്നു ആ ലേസർ പിടിപ്പിച്ച കണ്ണുകൊണ്ട് ഞങ്ങളെ രണ്ടു പേരെയും നോക്കി.

"അയ്യോ മറന്നു ഞാനാരോടാ ല്ലേ ചോദിക്കുന്നത്?" കളിയാക്കൽ.. എനിക്ക് ചിരി വന്നു .പക്ഷെ പിടിച്ചു നിൽക്കണമല്ലോ.. വില കളയരുത്.. അമ്മയുടെ പറച്ചിൽ ഇഷ്ടപ്പെടാതെ പെണ്ണിന്റെയാ മുഖം ചുളിഞ്ഞത് ഒരുനോക്ക് കണ്ടു.

"എന്താടീ നോക്കിയിരിക്കുന്നേ....വണ്ടിയെടുക്കനൂ.." അമ്മ കേറിയിട്ടും വണ്ടിയവളെടുക്കുന്നില്ല.. അവളുടെ മുഖത്തേക്ക് നോക്കാതെയിരുന്ന ഞാൻ പയ്യെ ഒന്ന് ശ്രദ്ധിച്ചപ്പോഴാണ് സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടില്ലെന്ന കാര്യം കത്തിയത്.അതാണ് പെണ്ണ് നിന്ന് പരുങ്ങി കളിക്കുന്നത്.

ആഹാ ഞാൻ ഇടാൻ പോവുന്നില്ല. എന്നെ ഇഷ്ടമില്ലാത്തയാളല്ലേ? വേണേൽ ഇട്ടോട്ടെ. ഞാനങ്ങട്ടേക്ക് ശ്രദ്ധിക്കനേ പോയില്ല.

നിവർത്തിയില്ലെന്ന് തോന്നിക്കാണും..ആ കൈകൾ എന്റെ ചുറ്റിനും വന്നു. അക്ഷമയുടെ സ്വരം പ്രകടിപ്പിച്ചു സീറ്റ്‌ ബെൽറ്റിട്ടു.. പിന്നെ കാർ വലിച്ചെടുത്തു ദേഷ്യം തീർത്തു.

അമ്മയെന്തൊക്കെയോ പിറുപിറുത്തപ്പോ ഒരൊഴുക്കൻമട്ടിൽ എല്ലാത്തിനും ഉത്തരം കൊടുത്തു. വീട്ടിലെത്തുന്ന വരെ ചെറിയമ്മ മൗന വൃതത്തിൽ തന്നെ തുടർന്നു. പിന്നെ വണ്ടി നിർത്തി ആരെയും നോക്കാതെ മുഖവും വീർപ്പിച്ചു ഒരു കയറി പോക്ക്.ഒന്ന് നോക്കിയത് പോലുമില്ല.അമ്മയിറങ്ങി എന്റെ കയ്യിൽ കൈകോർത്തുകൊണ്ട് അകത്തേക്ക് പൊന്നു..

ഇന്ന് ബര്ത്ഡേ ആയോണ്ടാവും അമ്മക്ക് വല്ലാത്ത സ്നേഹം.എന്നെ ആ വലയത്തിനുള്ളിൽ നിന്ന് വിടാതെ മുറുക്കുന്നു.

"എന്താ പെണ്ണെ കാമുകിയുടെ ഒരുഭാവം...?"അമ്മയാണൊന്നും നോക്കാതെ ഞാൻ വെച്ചു കാച്ചി.

" ഒന്ന് പോടാ.. അവന്റെ ഒരു കാമുകി.. നിനക്ക് ഇരുപത്തി രണ്ടായില്ലേ.... അഭീ " വല്ലാതെ സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടപ്പോ എന്തോ ഒരു സംശയം എന്റെ ഉള്ളിൽ പൊന്തി.

"അതിനെന്താ.. ഇരുപത്തിരണ്ടിന് എന്തേലും പ്രത്യേകതയുണ്ടോ?"

"പോടാ

💬 Comments

View all comments