Chapter Title : മിഴി 3 [രാമന്‍]
ഞാൻ പറയുന്നത് കേൾക്ക്" എന്റെ തോളിൽ കൈചുറ്റി തൂങ്ങി.കയിൽ ഒരു നുള്ള് തന്നമ്മ പറഞ്ഞു.
"ആ പറയ് "
"ഇന്ന് ഞാൻ ഓടി പോയതേ ഒരു കുട്ടിക്ക് വേണ്ടിയായിരുന്നു.ഒരു സുന്ദരി.ആ കുട്ടിയുടെ ഇവിടെ" അമ്മ എന്റെ നെഞ്ചിൽ ചെസ്റ്റിന്റെ സൈഡിലായി തൊട്ടു പറഞ്ഞു
"ഒരു മുഴയുണ്ടായിരുന്നു.. ഇത്തിരി പ്രശ്ന.. ഞാൻ അതങ്ങു എടുത്തു കൊടുത്തു. പക്ഷെ ആ കുട്ടിയെ കണ്ടപ്പോ തൊട്ട് എനിക്കെന്തോ അറിയില്ല .. ഒരു കുഞ്ഞി മുഖമാടാ ആ കുട്ടിയുടെ കണ്ടാൽ ഒന്ന് കൊഞ്ചിച്ചു പോവും.. പിന്നെ ആരുമില്ലടാ ആ കുട്ടിക്ക്.എന്റെ മനസ്സിലിങ്ങു കേറിപ്പോയഭീ ആ കുട്ടി." തോളിലൂടെ മുന്നോട്ടിട്ട ആ മുഖം എന്റെ കഴുത്തിലമർത്തി അമ്മ പറഞ്ഞു നിർത്തി...
"അതിന് ഞാനെന്താമ്മേ ചെയ്യാ?" കൈ ബാക്കിലേക്കിട്ട് ആ തല എന്റെ കഴുത്തിലേക്ക് കൂടുതൽ അടുപ്പിച്ചു ഞാൻ ചോദിച്ചു.
"എന്റെ മോളായി ഇങ്ങട്ട് കൊണ്ടൊന്നാലോ ഞാൻ?" ഇതുപോലെ ഹോസ്പിറ്റലിലെ കഥകളൊക്കെ ഇടക്കിടക്ക് വന്നു എന്നെ പറഞ്ഞു കേൾപ്പിക്കുന്നതാ,പക്ഷെ ഒരു കുട്ടിയെ കൊണ്ടുവരട്ടെ എന്ന് നിസാരമായി പറഞ്ഞപ്പോ ഞാൻ അന്തം വിട്ടു നിന്നു.ഇതിനെന്താ വട്ടായോ..?
" അതിനെന്താ കൊണ്ടൊരാലോ... അതിനെന്താ ഇപ്പൊ പ്രശനം..?"
തമാശയാണെന്ന് കരുതി നിസാരമാക്കി ഞാനും ചോദിച്ചു.
"എടാ പൊട്ടാ..... എന്റെ മോൾ എന്ന് പറഞ്ഞാൽ.....” അമ്മയൊന്നു നിര്‍ത്തി പിന്നെയെന്തോ ആലോചിച്ചിട്ട് ” നിന്റെ ഭാര്യമായിട്ട് എന്നാ??" മുന്നോട്ടിത്തിരി നീണ്ടു എന്റെ കവിളിൽ പിടിച്ചു കൊണ്ട് ചാടിക്കേറിയമ്മ പറഞ്ഞു.. ഹേ!! അതാ കിടക്കുന്നു അടുത്തത്.ഞാൻ ആദ്യം ചെറിയമ്മയെ ഓർത്തുപോയി എന്റെ അനുക്കുട്ടി നീവല്ലതും കേൾക്കുന്നുണ്ടോ ഇത്.. ഇങ്ങനെ മസിലുപിടിച്ചു നടന്നോ എന്നെ വേറെ
💬 Comments
View all comments