Chapter Title : മിഴി 3 [രാമന്‍]
കെട്ടിക്കും നിങ്ങളുടെ ചേച്ചിതന്നെ .
" ഇങ്ങനയാണേലേ..അമ്മയിനി ഹോസ്‌പിറ്റലിൽ പോണ്ടട്ടോ. കണ്ട പെണ്ണുങ്ങളെ മുഴുവനിനിമുതലെന്റെ തലയിലിടലാവല്ലോ അമ്മയുടെ പണി. എനിക്ക് കെട്ടുകയൊന്നും വേണ്ടമ്മേ .. ആകെ വയസ്സിതിരി മാത്രേ ആയുള്ളൂ..കെട്ടാതെയും ജീവിക്കാലോ... " നിന്നൊഴിവാവാൻ പറഞ്ഞു കൊണ്ട് അമ്മയുടെ അടുത്തുനിന്ന് മെല്ലെ വലിഞ്ഞു.
"ഡാ...ഞാൻ അഡ്രെസ്സെല്ലാം വാങ്ങിയിട്ടുണ്ട് ട്ടോ " റൂമിലേക്ക് നടക്കുമ്പോ ബാക്കിൽ നിന്ന് അമ്മ ചിരിച്ചു കൊണ്ട്.. വിളിച്ചു കൂവി.. ദൈവമേ അമ്മ സീരിയസ് ആക്കാണോ..ഏയ് വെറുതെ പറഞ്ഞതാവും. എന്നാലും ഒരു രക്ഷ വേണല്ലോ ഞാൻ താഴേക്ക് തന്നെയോടി... അമ്മ റൂമിലേക്ക് കേറുകയായിരുന്നു..
"അതേ ഡോക്ടർ ലക്ഷ്മി മാഡം " ഞാൻ പിറകെ പോയി അമ്മയെ ചുറ്റി പിടിച്ചു...
"എന്താടാ ഞാൻ ആലോചിക്കണോ?" അപ്പഴും അമ്മക്ക് അതിന്റെ ആകാംഷ. ഞാൻ മുഖം ചുളിച്ചു..
"അതല്ല അമ്മേ... വേറെ ഒരു കാര്യം "
"പിന്നെന്താ?"
"അതേ ഒരു പെണ്ണ് എന്നേക്കാൾ ഇത്തിരി വയസ്സ് കൂടുതലാ.. ഞാൻ അവളെ വിളിച്ചു ഇങ്ങട്ട് കൂട്ടി കൊണ്ടോന്നാൽ അമ്മ സമ്മതിക്കോ?" ഇത്തിരി പതറിയാണേലും ഞാൻ അതങ്ങു അവതരിപ്പിച്ചു..മുൻകൂട്ടി കാണ ണല്ലോ എല്ലാം..
"ആരാടാ ആ കുട്ടി..." അമ്മ സീരിയസ് ആയി. അയ്യോ പെട്ടല്ലോ? രണ്ടു ദിവസം മുന്നേവരെ കരഞ്ഞകുത്തിയിരുന്ന ഞാൻ ഇത്രപെട്ടന്ന് ഒരുത്തിയെ കണ്ടുപിടിച്ചോ എന്ന് ചോദിച്ചാൽ കഴിഞ്ഞു...
"അല്ലമേ... ഞാൻ ചോദിച്ചു എന്നേയുള്ളു " ഞാൻ മെല്ലെ അതിൽ നിന്ന് വലിയാൻ നോക്കി..
" എന്നാലേ നീ കൊണ്ടുവന്നു നോക്ക്.. അപ്പൊ അറിയാം. അല്ലാതെ ഇപ്പൊ അല്ല കേട്ടല്ലോ? " വാക്കുകളിൽ ചെറിയൊരു ഭീഷണിയുടെ സ്വരമുണ്ടോന്ന് സംശയമാണ്.. ഞാൻ
💬 Comments
View all comments