0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29740

വെള്ളത്തിൽ കണ്ടു... മുരളുന്ന ഒരു മുഴക്കം...

ഇത്തിരി മടിച്ചാണെങ്കിലും.. മുഖം ഒന്ന് തുടച്ചു കൊണ്ട് ഞാൻ പതിയെ എഴുന്നേൽക്കാൻ നോക്കി.... ഉള്ള് കിടന്നു മറയുകയാണ്.. ഒരാഴ്ചക്ക് ശേഷമാണ് ചെറിയമ്മയെ ഒന്ന് കാണാൻ പോവുന്നത്.

കൈ നീട്ടി ജനലിന്റെ ഒരു അഴിയിൽ പിടിച്ചു ഞാൻ എഴുന്നേറ്റു... ആ മെഴുകുതിരി വെളിച്ചം കണ്ണിൽ തെളിഞ്ഞു വന്നതും,എന്റെ വയറോളം പൊക്കമുള്ള ആ ചുമരിന്റെയപ്പുറത്ത് നീട്ടിയ കയ്യിൽ തലവെച്ചു പുറത്തേക്ക് കണ്ണും നീട്ടിയിരിക്കുന്ന ചെറിയമ്മയാണ് കണ്ടത്.ആ മുഖത്തു പരിഭവമുണ്ട്. എന്റെ മുഖം ആ കണ്ണിൽ തെളിഞ്ഞതും.. ആ ചുണ്ടിൽ ഒരു ചിരി വിടർന്നു.. കണ്ണിൽ ആശ്വാസവും എന്നത്തേയും പോലെ പെട്ടന്ന് മായ്ച്ചു കളഞ്ഞു... നോട്ടം താങ്ങാൻ ആവാതെ ഞാൻ ഒന്ന് തല താഴ്ത്തിയപ്പോ.തണുത്ത കാറ്റിൽ ഞാൻ ഒന്നുകൂടെ വിറച്ചു.

"നേരെ നോക്കെടാ..." അപ്പുറത്ത് നിന്ന് ആക്ജയുടെ സ്വരം..കലിപ്പിലാണ്.. ഞാനാ മുഖത്തേക്ക് നോക്കിയപ്പോ ചെറിയമ്മ മെഴുകുതിരിയും കൊണ്ട് ജനലിനടുത്തേക്ക് ചേർന്നു വന്നു.. എന്നെ അകെപ്പാടെ ഒന്ന് നോക്കിയ ചെറിയമ്മ തലയിൽ കൈവെച്ചു പല്ലുകൾ കടിച്ചു..

"ഞാന്നിന്‍റെ ആരാടാ...??" ചെവി പൊട്ടിക്കുന്ന ശബ്‌ദമായിരുന്നു. ഞാൻ ഒന്ന് പരുങ്ങി...

"ചെറിയമ്മ..."

" ആണോ? " വീണ്ടും കലിപ്പിലുള്ള ചോദ്യം.. എനിക്കൊന്നും മനസിലാവുന്നില്ല.ഞാൻ മിണ്ടാതെ നിന്നത് കൊണ്ടാവും ജനൽ അഴികളിലൂടെ കയ്യിട്ട് എന്റെ കോളർ കൂട്ടി പിടിച്ചു വലിച്ചു ദേഷ്യത്തോടെ കണ്ണിലേക്കു നോക്കി.

"ചെറിയമ്മയാണെൽ പിന്നെത്തിനാടാ.. നട്ട പാതിരക്ക്, ഉള്ളമഴയും കാറ്റും കൊണ്ട്..കാട്ടിൽ വന്നു നിൽക്കുന്നത്,മനുഷ്യനെ തീ തീറ്റിക്കാൻ.." എന്നെ ആ ജനലിലേക്ക് വലിച്ചു പിടിച്ചു ചോദിച്ച ചോദ്യത്തിൽ അവളുടെ ചുണ്ടുകൾ നല്ല പോലെ വിറച്ചിരുന്നു... ആ കണ്ണ്

💬 Comments

View all comments