0%

Chapter Title : മിഴി 3 [രാമന്‍]

Author : രാമൻ Read All Parts 29749

നിറഞ്ഞപോലെ തോന്നി..

"എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റുന്നില്ലനു? " ഞാൻ വിതുമ്പി പോയി.അവളിൽ ഒരു ഞെട്ടലുണ്ടായി പെട്ടന്ന്..ആ കൈകൾ എന്റെ കോളറിൽ നിന്ന് വിട്ടു..

"എന്നിട്ടാണോടാ... പട്ടി... ഇത്ര ദിവസം എന്നോട് മിണ്ടാതെ നിന്നെ..." കരഞ്ഞു കൊണ്ടായിരുന്നു ആ ചോദ്യം.. ഞാൻ വിശ്വസിക്കാൻ കഴിയാതെ ആ മുഖത്തേക്ക് തന്നെ നോക്കി.. അവൾ ഇടതു കൈകൊണ്ട് ആ കണ്ണുകൾ ഒപ്പിക്കൊണ്ട്... അഴിയിൽ പിടിച്ച എന്റെ വിരലുകളുടെ മുകളിൽ കൈ വെച്ചു...

"ചെറിയമ്മക്ക് എന്നെ ഇഷ്ടമില്ലെന്ന് കരുതി?"

"ആഹ്ഹ അങ്ങനാണേൽ നീ എന്നോട് മിണ്ടില്ലല്ലേ.. എന്നെ നീ നോക്കില്ലല്ലേ? എനിക്കെന്തേലും പറ്റി പോയിരുന്നേലോ?..വണ്ടിയിടിച്ചു ചത്തു കിടന്നെങ്ങാനും പോയിരുന്നേലും നീ വരില്ലല്ലേ?" എന്റെ നാക്ക് വായിൽ കുടുങ്ങി പോയി.

"ചെറിയമ്മേ പ്ലീസ്...?"

" എന്തെ നിനക്ക് പൊള്ളിയോ... ഇത്ര ദിവസമില്ലാത്ത സ്നേഹം നിനക്കിപ്പൊഴെവിടുന്നാ വന്നേ?. ഏതോയൊരുത്തനെന്നെ പെണ്ണ് കാണാൻ വന്നുന്നറിഞ്ഞപ്പോ.. നിനക്ക് സഹിച്ചു കാണില്ല!!!!.. ഞാനിന്റെ യടിമയായിയെല്ലാം കാലവും നിൽക്കാണല്ലോ ല്ലേ.???. എനിക്ക് നല്ലയൊരു ജീവിതമുണ്ടാകുന്നത് നിനക്ക് സഹിക്കില്ലല്ലോ?... "ഓരോ വാക്ക് എടുത്ത് പറയുമ്പോളും എന്റെ മുഖത്തെക്കല്ലാതെ വേറെയെങ്ങട്ടും .അവൾ നോക്കിയത് പോലുമില്ല എനിക്കൊന്നിനും ഉത്തരമില്ലാതെ നിന്നു. ആ കണ്ണുകളുടെ മുനയിൽ തളർന്നു

"എന്താടാ നിനക്കൊന്നും പറയാനില്ലേ? ഞാൻ ഇനി കെട്ടി പോയാലും നീ ഇങ്ങനെ തന്നെയാണോ ണ്ടാവാ..." അതു പറഞ്ഞപ്പോ നെഞ്ചിൽ കുത്തുന്ന ഒരു വേദനയാനുണ്ടായത്..ആ കണ്ണിലേക്കു നോക്കുമ്പോ കുത്തുന്ന ഒരു നോട്ടമാണ്

"വേറെ ഒരുത്തൻ വരുമെന്ന് ഞാൻ കരുതിയില്ല ചെറിയമ്മേ..? എന്റെയാണെന്ന് ഞാൻ വിചാരിച്ചു പോയി..തല്ലാനും ചീത്ത പറയാനും, മിണ്ടാതെ നിൽക്കാനും നീയെല്ലേ എനിക്കുള്ളൂ.. ഒരുത്തൻ വന്നു അത്

💬 Comments

View all comments