0%

Chapter Title : മിഴി 4 [രാമന്‍]

Author : രാമൻ Read All Parts 43847

എത്തിയപ്പോ... അമ്മ വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു..

"പോവാം.." എന്റെ വരവ് കണ്ട് അമ്മ ചോദിച്ചു..

"അപ്പോ കഴിക്കാൻ ഒന്നും ഇല്ലേ??" വയറുഴിഞ്ഞു ഞാൻ നിന്നു..

"നമുക്ക് പോവുമ്പോ കഴിക്കാം.. ഞാൻ ഒന്നും ഉണ്ടാക്കിയില്ലഡാ " ആ കൊഞ്ചുന്ന മുഖം കണ്ടു ഞാൻ സമ്മതിച്ചു... ഹരിയെ വിളിച്ചു വണ്ടി എടുക്കൊന്നു ചോദിച്ചപ്പോ.. അവന് വന്നു കൊണ്ടുപോയിക്കൊള്ളാം എന്ന് പറഞ്ഞു...

"അനുന്റെ കാര്യത്തിൽ നീയൊന്നും പറഞ്ഞില്ലാലോ " പോവുന്ന വഴിക്കമ്മ ആ വിഷയം എടുത്തിട്ടു.. ഒട്ടും താല്‍പര്യമില്ലായിരുന്നു.. ന്നാലും..

ചെറിയമ്മയോട് ചോദിച്ചു അവൾക്ക് സമ്മതമാണേൽ മതിയെന്ന് ഞാൻ പറഞ്ഞു. അവളുടെ ഇഷ്ടമില്ലാതെ ഒന്നും വീട്ടിൽ നിന്ന് ചെയില്ല എന്ന ഉറപ്പെനിക്കുണ്ട്...അമ്മ ഒന്ന് മൂളിയതെ ഉള്ളു.. പോവുന്ന വഴിക്ക് ഹോട്ടലിൽ കേറി മസാല ദോശ കഴിച്ചിറങ്ങി... ഹോസ്പിറ്റലിൽ നിർത്തിയപ്പോ.. അമ്മ എന്റെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി...

"വെയിലൊന്നും കൊള്ളേണ്ടാ.. കൂടുതലാണെൽ... എന്നെ വിളിക്ക് ട്ടോ..." ഡോക്ടർ ലക്ഷമിയായി അമ്മയെന്റെ നെറ്റിയിൽ ഒരുമ്മ തന്നു.. പിന്നെ ഇറങ്ങാൻ നോക്കി ഒരു തിരിഞ്ഞു നോട്ടം.. ഞാൻ മനസിലാവാതെ എന്താ എന്ന് ചോദിച്ചപ്പോ...

"അമ്മിഞ്ഞ വേണോടാ " എന്ന് ശബ്‌ദം കുറച്ചൊരു ചോദ്യം...ഓ കലി കേറി... ഇനി ഇതുവെച്ചു കളിയാക്കൽ ആവല്ലോ..എന്റെ മുഖത്തുണ്ടായ ഭാവം കണ്ടു അമ്മ കുടുകുടാന്ന് ചിരിച്ചു... എന്നെ കളിപ്പിക്കാണ്.. ഇതെങ്ങാനും ചെറിയമ്മയുടെ അടുത്തെത്തിയാൽ...!!

"പോട്ടെ " എന്ന് പറഞ്ഞു അമ്മയിറങ്ങി നടന്നപ്പോ.. ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിച്ചു. അവൾ വന്നില്ലേ ഹോസ്പിറ്റലിൽ?

രണ്ടു മൂന്നു റിങ്ങിന് ഫോൺ കണക്ട് ആയി.

"അഭീ..." ആ മധുര സ്വരം..ഞാൻ അതിൽ അലിഞ്ഞു പോയി

💬 Comments

View all comments