0%

Chapter Title : മിഴി 4 [രാമന്‍]

Author : രാമൻ Read All Parts 43856

"അഭീ....?" എന്റെ ഭാഗത്തുനിന്ന് ഒരുത്തരമില്ലാതെ വീണ്ടും മോഹിപ്പിക്കുന്ന ആ സ്വരം വന്നു

"അനൂ..." ഞാൻ തിരിച്ചു വിളിച്ചു..

"എന്റെ ചെക്കാ അങ്ങനെ വിളിക്കല്ലേടാ... നീയങ്ങനെ വിളിക്കുമ്പോ എനിക്കെന്തോ ആവും..."

"ആണോ?"

"ഹ്മ്മ് "

"എവിടെയാ ചെറിയമേ...? ഞാൻ അമ്മയെ ഇറക്കി ഹോസ്പിറ്റലിന്റെ മുന്നിലുണ്ട് "

"ആഹാ അപ്പൊ എന്നെക്കാണാൻ നിക്കാല്ലേ..ഞാൻ വരുന്നേ ഉള്ളു അഭീ... ലേറ്റ് ആവും.. പിന്നെ നിന്റെയമ്മ കണ്ടാൽ കഴിഞ്ഞു മോനേ.. അതോണ്ട് ചെക്കന് വേഗം പണിക്ക് പൊയ്ക്കോ.."

"ചെറിയമ്മേ " വൈകുന്നേരം വരെ കാത്തു നിക്കേണ്ടേ എന്നാലോചിച്ചു ഞാൻ ചിണുങ്ങി കൊണ്ട് വിളിച്ചു..അപ്പുറത്തുനിന്ന് കുണുങ്ങുന്ന ചിരി..

"എന്റെ ബസ്സ് വന്നു അഭീ.. ഞാൻ കേറട്ടെ.. വൈകുന്നേരം നീ വേഗം വരില്ലേ. രാത്രിയാവാൻ നിക്കരുത് ട്ടോ..." സ്നേഹത്തോടെയുള്ള പറച്ചിൽ

"ഹ്മ്മ് വേഗം വരാം " ഞാൻ അവൾക്ക് വാക്ക് കൊടുത്തു

"എന്നാൽ ഒക്കെ. വെക്കട്ടെ ഞാൻ "അവൾക്കും വെക്കാൻ ഇഷ്ടമില്ലെന്നു തോന്നി. അപ്പുറത്ത്.. ഹോൺ മുഴങ്ങുന്നു ശബ്‌ദം...

" അനൂ...ഉമ്മ " ഞാൻ ഫോണിൽ എന്റെ ചുണ്ടടുപ്പിച്ചു കൊടുത്തു..

അവിടെ വീണ്ടും ചിരി..

"അഭിക്കുട്ടാ...." എന്നുള്ള വിളി... "ഉമ്മാ " അത് വളരെ പതിയെ ആയിരുന്നു പറഞ്ഞത്.അടുത്ത് ആള് കാണും... ഞാൻ ഫോൺ വെച്ചു സൈറ്റിലേക്ക് പോയി..എത്രയും പെട്ടന്ന് വൈകുന്നേരം ആയാൽ മതിയായിരുന്നു എന്ന് തോന്നി.ചെറിയമ്മയെ കാണാലോ.ഇന്നവളുടെ കൂടെ എത്ര നേരം വേണേലും ഇരിക്കാം.എന്റെ മുന്നിൽ ഉണ്ടാവുമല്ലോ.

അറേഞ്ച് ചെയ്ത മീറ്റിങ് ഉണ്ടായിരുന്നു... വേഗം തീർക്കാൻ തോന്നി... തലവേദന ഒരു പാര ആയിരുന്നു... ഉച്ച വരെ പിടിച്ചു നിന്നു.ഫുഡ്‌ കഴിക്കുമ്പോ ചെറിയമ്മയുടെ കാൾ എത്തി..

💬 Comments

View all comments