0%

Chapter Title : മിഴി 4 [രാമന്‍]

Author : രാമൻ Read All Parts 43731

നിന്ന മരത്തിന്റെ അവിടേക്ക് കേറി.

തിരിഞ്ഞു നോക്കാതിരിക്കാൻ കഴിയില്ലല്ലോ ആ ജനലിലേക്ക് തന്നെ നോട്ടം വീണു.അവിടെ ഇപ്പോഴും മെഴുകുതിരി വെട്ടമുണ്ട്.ചെറിയമ്മ അവിടെ തന്നെയുണ്ട് പുറത്തേക്ക് ഏന്തി നോക്കി എന്നെ തിരയാവും. ഇറങ്ങുമ്പോ എനിക്കെന്തേലും പറ്റി പോയാലോ എന്നായിരിക്കും അതിന്റെ ചിന്ത.പാവം!!..

എന്നെ കാണുന്നുണ്ടാവില്ല..ഞാൻ ഫ്ലാഷ് ലൈറ്റ് ഉയർത്തി  കാണിച്ചപ്പോ അവൾ ഇങ്ങട്ടേക്ക് തന്നെ നോക്കി..ആശ്വാസത്തിന്റെയൊരു നിഴലാ മുഖത്തു മിന്നിയ പോലെ. മഞ്ഞ വെളിച്ചം നിറഞ്ഞ ആ മുഖത്തെ വിട്ടുകൊണ്ട് ഞാൻ നടന്നു പോന്നു..

ഹരിയുടെ വണ്ടി വീണ്ടും പണിതരുമെന്ന് കരുതി. എവിടെ, ഒറ്റചവിട്ടിന് പുലികുട്ടി ഓൺ... ഫോണപ്പഴാ ഒന്ന് നോക്കാൻ തോന്നിയത്... സമാധാനമായി അമ്മയുടെ പത്തു മിസ്സ്ഡ് കാൾ. ഇന്നെനിക്ക് അടിപൊട്ടാൻ മതി.. ഡോക്ടർ കലിപ്പത്തിയാണ് ചെറിയമ്മയെപോലെ തന്നെയാണ് സാധനം.

കഴിഞ്ഞ പ്രാവിശ്യം എന്നെ ചീത്ത പറഞ്ഞു ചന്തിക്ക് തല്ലിയത്.. അമ്മയുടെ ഹോസ്പിറ്റലിൽ നിന്ന് .അതും... കുറേ സുന്ദരികളായ നേഴ്സ് കുട്ടികളും, ചെറുപ്പക്കാരികളായ രണ്ടു ജൂനിയർ ഡോക്ടർസിന്റെ മുന്നിൽ വെച്ചു.. എന്തേലും പറയാൻ പറ്റോ എനിക്ക്.അതിനാണെൽ സ്ഥാലകാലബാധവുമില്ല.മുന്നിൽ നിൽക്കുന്ന സകല എണ്ണവും ചിരി പിടിച്ചു വെച്ചു കാണാത്ത പോലെ നിന്നെകിലും.ഞാൻ നിന്നുരുകി.ഒരു രണ്ടായിരം ചോദിക്കാൻ പോയതായിരുന്നു.. അതാണെലോ കിട്ടിയതും ഇല്ലാ. ഒരാവിശ്യവുമില്ലായിരുന്നു.

ഇന്നിനി എന്താണാവോ ണ്ടാവാ?

സമയം പതിനൊന്നരയായി.. ഉറപ്പായും കേൾക്കും,അച്ഛന് വന്നിട്ടുണ്ടാവുമോ ആവ്വോ, ഇല്ലേൽ അമ്മ ഒറ്റക്ക്?ദൈവമേ!!!

ഞാൻ വണ്ടി കത്തിച്ചു വിട്ടു..

മഴ കഴിഞ്ഞതാണ് നനഞ്ഞ റോഡും, സൈഡിൽ കൂടെ ഒഴുകുന്ന വെള്ളവും.മങ്ങിയ വണ്ടിയുടെ ലൈറ്റിൽ റോട്ടിലൂടെ ഓടിപ്പോവുന്ന ചെറിയ തവളകൾ.ചീവീടിന്റെ ചെവിടട പ്പിക്കുന്ന കാറിച്ചയും, തവളയുടെ കരച്ചിലും.തണുപ്പാണെൽ പറയണ്ടല്ലോ നനഞ്ഞതുകൊണ്ട് വിറച്ചു വിറച്ചു

💬 Comments

View all comments