0%

Chapter Title : മിഴി 4 [രാമന്‍]

Author : രാമൻ Read All Parts 43731

വീട്ടിൽ ഉള്ളിലേക്ക് കേറി വണ്ടിയൊതുക്കി..

സന്തോഷം ഒറ്റ വെളിച്ചമില്ല. എങ്ങനെയിനി ഉള്ളിൽ കേറും?.ചെറിയമ്മയുടെ അടുത്തേക്ക് പോയതുപോലെ ഏണി വെച്ചു കേറി പോവാൻ ഒന്നും കഴിയില്ല.. ഓടിൽ തെന്നി വീണു ചാവേണ്ടി വരും.. അമ്മയെ വിളിക്കുക തന്നെ.. ഞാൻ ഫോൺ എടുത്തു അമ്മയുടെ നമ്പറിലേക് വിളിച്ചു..

ഒറ്റ റിങ്... അമ്മ ഫോൺ എടുത്തു.

"ആ പുറത്തേടേലും കിടന്നോ.കഴിക്കാനെന്തേലും വേണേൽ ചോദിക്കേണ്ട തരില്ല?" ഒറ്റശ്വാസത്തിന് ഞാൻ ഒന്ന് മുനങ്ങാൻ തുടങ്ങുന്നതിനു മുന്നേ അമ്മ ഉത്തരവിട്ടു.

"അമ്മേ....പ്ലീസ്..." ഞാൻ സോപ്പിടാൻ നോക്കി. അല്ലേൽ ഇനിയൊന്നും നടക്കില്ല

"നല്ല കുട്ടിയല്ലേ....പുറത്തു നല്ല തണുപ്പുണ്ട് ഒന്ന് തുറന്നുതാ..പിന്നെ നല്ല വിശപ്പൂണ്ട്.. പ്ലീസ്...ലക്ഷ്മി പ്ലീസ്... "

"ആണെലതൊക്കെ മോൻ അങ്ങ് സഹിച്ചോ, മനുഷ്യൻ ഇവിടെ കാത്തിരിക്കാൻ തുടങ്ങീട്ട് മണിക്കൂറായി... നിന്നെത്രഞാൻ വിളിചൂന്ന് നോക്ക്" സോപ്പിടലൊ വെള്ളത്തിലാഴ്ത്തി അമ്മ കലിപ്പിച്ചു ഫോൺ വെച്ചു.. പെട്ടല്ലോ!!... ഇങ്ങനെ അടച്ചു പറയുന്നതല്ല.. വെറുതെ ഒരു പ്രശ്നന്തരീക്ഷം സൃഷ്ടിക്കാണ്... ഇത്തിരി കലിപ്പ് കൂട്ടുവാൻ.ഇപ്പോ തന്നെ ഇറങ്ങി വരും. കലിപ്പിച്ചു നോക്കി കേറിപ്പോടാ അകത്തേക്കെന്ന് പറഞ്ഞു ആട്ടാനാണ് .അതുവരെ ഇവിടിരിക്കാം

ഞാൻ അരമതിലിൽ ഇരുന്നു. തൂണിലേക്ക് ചാരി. കാലിൽ ചെറിയൊരു നീറ്റലുണ്ട് എവിടെയോ ചെന്ന് ഉറഞ്ഞതാണ്.. ത്യാഗം അല്ലാതെന്ത്.. ഇന്ന് പോയ്‌ ചെറിയമ്മയെ കണ്ടത് എത്ര നന്നായി.. ഇനി അവൾ എന്നോടുള്ള കലിപ്പിൽ കല്യാണത്തിന് എങ്ങാനും സമ്മതം മൂളിയിരുന്നേൽ കഴിഞ്ഞു. മുന്നിൽ നിന്ന് നടത്തികൊടുക്കേണ്ടി വന്നെന്നെ. അല്ലേലും ഇപ്പോ പ്രശ്നമാണല്ലോ ഇവളെ കെട്ടിക്കാൻ മുന്നിട്ടിറങ്ങി നടക്കാണമ്മ.എങ്ങനെ തള്ളയെ ഞാൻ പറഞ്ഞു മനസ്സിലാക്കും.അമ്മയെ മാത്രമോ? അച്ഛനെയോ,പിന്നെയുള്ള ബന്ധുക്കളെയോ? ഓഹ് അതോലോചിച്ചാൽ പ്രാന്ത് എടുക്കും.. എന്റെ

💬 Comments

View all comments