Chapter Title : മിഴി 4 [രാമന്‍]
ഉള്ളിലേക്ക് പോയപ്പോ.. കൂട്ടച്ചിരി ഉള്ളിൽ നിന്ന് കേൾക്കാം..
ഒന്നച്ചൻ ആണ്... മറ്റേതോ.... വാതിൽക്കൽ കേറി ഹാളിൽ എത്തി വന്നവരെ ഒക്കെയൊന്ന് നോക്കിയപ്പോ... വേറാരും അല്ല.. അച്ഛന്റെ കസിൻസ് ആണ്.. ശ്രീകുമാർ അങ്കിളും,ഷാജി അങ്കിളും...നിർത്താതെ ഉള്ള സംസാരത്തിൽ ബാക്കിൽ വാതിൽക്കൽ നിന്ന എന്നെ കണ്ടില്ല...
പെട്ടന്ന്.. ഉഷാന്റി ഹാളിലേക്ക് വന്നതും എന്നെയാണാദ്യം .നോക്കിയത് . ഷാജി അങ്കിളിന്റെ ഭാര്യയാണ്.. അപ്പൊ എല്ലാവരും കൂടെയാണ് എഴുന്നള്ളിയത്.. ഇന്ന് പോവ്വോ ആവ്വോ?
"ആഹാ അഭിമോനെ... നീയെന്താടാ അവിടെ നിൽക്കുന്നത് " വിടർന്ന ചിരിയോടെ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ഉഷാന്റി പറഞ്ഞപ്പോ എല്ലവരും എന്നെ തിരിഞ്ഞു നോക്കി..
"അല്ല ഇതാര്...."
" ഇവന് മൊത്തമാങ് മാറിപ്പോയല്ലോ... വിശ്വ " ഷാജിഅങ്കിളിന്റെ ആദ്യ ചോദ്യം.. ശ്രീ അങ്കിൾ അച്ഛനോട് എന്നെ കുറിച്ചുള്ള അഭിപ്രായം...
"ആ വന്നോ..." ഹാളിലേക്ക് അമ്മയുടെ വരവ്.. കൂടെ ആശാന്റിയും..ശ്രീ അങ്കിളിന്റെ ഭാര്യ.
ഞാൻ എല്ലാവർക്കും നല്ലൊരു ചിരി കൊടുക്കാൻ നോക്കി. സ്റ്റെപ്പ് കുലുക്കി വരുന്ന ശബ്‌ദം..രണ്ടു മൂന്ന് പീക്കിരികൾ... ആശാന്റിയുടെ കൊച്ചു മക്കൾ. കുട്ടികളോടും പട്ടികളോടും കളിക്കരുത് എന്നാരോ പറഞ്ഞത് ഞാൻ മുന്നേ ഞാന്‍ കേട്ടത് കൊണ്ട് പണ്ട് മുതലേ ചെറിയകുട്ടികളോട് എനിക്കടുപ്പമില്ല... തൊള്ള പൊട്ടിച്ചു വാശി പിടിച്ചു കാറുന്നത് കാണുമ്പോ എടുത്ത് കിണറ്റിൽ എറിയാൻ തോന്നും.എന്നാലും എന്താക്കാനാ പിടിച്ചു നിൽക്കും..
ഈ പീക്കിരികൾ എന്റെ നേർക്ക് വണ്ടിയോടിച്ചു വരുന്നത് കണ്ടു ,ഞാൻ ഒന്ന് സൈഡ് ആയി. എവിടെ ഓടി വന്നു എന്റെ കയ്യിലെ പരിപ്പുവടയുടെ കവർ തട്ടി പറിച്ച് ഒറ്റയോട്ടം..ഞാൻ അണ്ടി പോയ അണ്ണനെ പോലെ നിന്നു..
💬 Comments
View all comments