Chapter Title : മിഴി 4 [രാമന്‍]
ആശിച്ചു മോഹിച്ചു ചെറിയമ്മക്ക് കൊണ്ടുവന്നത്. നത്തോലികൾ കൊണ്ട് പോയി.
എന്റെ നിൽപ്പ് കണ്ട്...ഹാളിൽ നല്ലൊരു കൂട്ടച്ചിരി മുഴങ്ങി.. ഇനി ഇങ്ങനെ പഴം വിഴുങ്ങിയത് പോലെ നിന്നാൽ അവരെന്തു വിചാരിക്കും... എല്ലാവരും ആയിട്ട് ഞാൻ നല്ല അടുപ്പം കാണിക്കുന്നത് ആണ്.. ചെറിയമ്മയെ ആണേൽ ഈ വഴിക്ക് കാണുന്നില്ലല്ലോ.. അല്ലേൽ അവളായിരുന്നു ഇവരോട് തൊള്ളായിട്ട് കാറി വർത്താനം പറയൽ... അടുത്തുള്ള ഉഷാന്റിയെ തന്നെ ഞാൻ ആദ്യം സമീപിച്ചു..
"എന്റെ ഉഷാന്റീ.... എത്രനാളായി കണ്ടിട്ട്... ഇത്തിരി തടിച്ച ല്ലോ?" ഞാൻ ആ രണ്ടു ഷോൾഡറിലും പിടിച്ചു കുലിക്കികൊണ്ട് ആ മുഖത്തു നോക്കി ചോദിച്ചു...
"അയ്യോ!!! അവന്റെ സോപ്പിങ് കണ്ടില്ലേ.." ഉഷാന്റി മറ്റുള്ളവരെ നോക്കികൊണ്ട് പറഞ്ഞു..
" നിന്നെയൊന്നു കാണണേൽ ഞാൻ ഇങ്ങട്ട് വരണ്ട അവസ്ഥയല്ലേ.. നീയ്യൊന്നും ആ വഴിക്ക് വരില്ലല്ലോ " എന്റെ വയറിൽ നുള്ളി ആന്റി സത്യം പറഞ്ഞു.ഞാൻ ഒന്ന് ചിരിച്ചു കാട്ടി.
"ഇങ്ങട്ടും വരാം ആന്റിക്ക്.. നിങ്ങൾക്കൊക്കെയുള്ള ആകെയൊരു ആൺ തരി ഞാൻ അല്ലെ.. എന്നെയല്ലേ വന്നു കാണണ്ടേ?" ഞാൻ ആ കവിളിൽ നുള്ളിക്കൊണ്ട് ചോദിച്ചപ്പോ. ബാക്കിൽ നിന്ന് എല്ലാവരും ചിരിച്ചു.ഉഷാന്റിയുടെ കവിളിൽ നുള്ളിയപ്പോ.അമ്മയുടെ മുഖം ഒന്ന് മാറി.. ആ പിരികം ഒന്ന് പൊന്തിയത് പോലെ..എന്താവോ എന്തോ?
"നല്ല ആണ്‍തരി " ഉഷാന്റിയുടെ കമന്റ്. ഞാൻ ആന്റിയും പിടിച്ചു ഹാളിന്റെ നടുക്കിലേക്ക് ചെന്നു..
"നിനക്ക് ഞങ്ങളെ ഒന്നും മൈൻഡ് ഇല്ലല്ലേ?? " അച്ചന്റെ അടുത്തിരുന്നു.. ക്രൂര ഭാവം കാട്ടി ഷാജി അങ്കിൾ. ക്രൂര ഭാവം ആണേലും ആള് പാവം ആണ്..
"നിങ്ങളൊക്കെ കെളവന്മാർ ആയില്ലേ.. ഞാൻ ഈ സുന്ദരികളോട്
💬 Comments
View all comments