Chapter Title : മിഴി 4 [രാമന്‍]
ഒന്ന് സംസാരിക്കട്ടെ.." ഞാൻ പുച്ഛം കാട്ടി പറഞ്ഞു എന്റെ ആശാന്റിയുടെ നേരെ തിരിഞ്ഞു.. ആള് പാവം ആണ് എനിക്ക് വലിയ ഇഷ്ടവുമാണ് കക്ഷിയെ. അതികം സംസാരം ഇല്ലാ. എന്നാ നല്ല സ്നേഹവുമാണ്..ആ ചിരി തന്നെയാണ് ഹൈലൈറ്റ് എപ്പോഴും അത് ആ മുഖത്തുണ്ടാവും...
"ആശാന്റി..." ഞാൻ പതിയെ വിളിച്ചു അടുത്തു ചെന്നപ്പോ തന്നെ ആന്റി കൈ വിടർത്തി എന്നെ ആ നെഞ്ചിലേക്ക് ചേർത്തു.
"സുഖമണോ ആന്റിക്ക് ??"
"സുഖം അഭീ... എന്റെ കുട്ടിക്കോ?? പനി ഉണ്ടെന്ന് ലക്ഷ്മി പറഞ്ഞല്ലോ,മാറിയോ മോനേ?" ആന്റി എന്നെ നെറ്റിയിൽ തൊട്ടു നോക്കി ചോദിച്ചു.ഇതാണ് ആന്റിയെ എനിക്ക് ഇത്ര ഇഷ്ടപ്പെടാനുള്ള കാര്യവും . ഞാൻ ആ കരവലയത്തിൽ നിന്ന് വിട്ടു കൊണ്ട്.. അമ്മയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി. എന്തേലും പ്രശ്നം ആ മുഖത്തുണ്ടോന്ന്.. ഏയ്യ്... ഇല്ല. എനിക്ക് തോന്നിയത് ആവും..
"കുഴപ്പം ഇല്ലന്റ്റീ.." ഞാൻ ഇല്ലന്ന് പറഞ്ഞെങ്കിലും ആ മുഖത്തു വിശ്വാസം വന്നിട്ടില്ല.
"വിശ്വ അവളുടെ കൂടെ തന്നെ ഇവന്റെയും അങ്ങ് നടത്തിക്കൂടെ.. ഇവനങ്ങനെ തോന്നിയത് പോലെ വിട്ടാൽ ശെരിയാവില്ലന്നാ എനിക്ക് തോന്നുന്നത് " തമാശക്ക് ആണെങ്കിലും..പുറകിൽ നിന്ന് ഷാജി അങ്കിൾ അത് പറഞ്ഞപ്പോ.. എന്റെ മുഖം പെട്ടന്ന് വാടി.. അത് മനസ്സിലായത് മുന്നിലിലുള്ള ആശാന്റി ആ മാറ്റം കണ്ടു എന്തു പറ്റിയെന്നു എന്നോട് മാത്രം മുഖം പൊക്കി ചോദിച്ചപ്പോഴാ... ഞാൻ ഒന്നുമില്ലെന്ന് കാട്ടി..
അപ്പൊ ചെറിയമ്മയുടെ പെണ്ണുകാണലിന്റെ ഭാഗമായി വന്നതാണ്.. ഈശ്വരാ കൈവിട്ടു പോവാണല്ലോ എല്ലാം..ഇവരൊക്കെ അതറിഞ്ഞു വന്നു എന്ന പറഞ്ഞാൽ ഇത് ഉറപ്പിച്ചോ? ചെറിയമ്മയുടെ സമ്മതം ഇല്ലാതെ നടത്തേ?? എന്റെ
💬 Comments
View all comments