Chapter Title : മിഴി 4 [രാമന്‍]
അഹങ്കാരി.
എന്റെ അനുവിന്റെ ഡ്രസ്സ് ഇട്ടു ഞെളിഞ്ഞു നടക്ക അവൾ കുളിച്ചുള്ള വരവാണ്..ഇവളിവിടെ തങ്ങാൻ പോവാണോ?. എന്നക്കാൾ രണ്ടു വയസ്സിനു മൂത്തതാണ്.ഞങ്ങൾ തമ്മിൽ അത്രയടുപ്പം ഇല്ലാ..ആശാന്റിയുടെ സ്വഭാവം ഒന്നും കിട്ടാത്തത് കൊണ്ട് അഹങ്കാരി എന്നാ പട്ടം ഞാൻ പണ്ടേ അവൾക്ക് കൊടുത്തിട്ടുണ്ട്.
"എന്താ ഞങ്ങൾ തമ്മിൽ മാച്ച് അല്ലേ?? " ആരുടേയും അഭിപ്രായം കിട്ടാതെ വന്നപ്പോ.എന്റെകൈ പിടിച്ചു മുന്നോട്ട് നിന്നു മുന്നിലുള്ള ആൺ തരികളുടെ കാട്ടി അവൾ ചോദിച്ചപ്പോ.. നിവർത്തിയില്ലാതെ ഞാൻ നിന്നു കൊടുത്തു..
"പിന്നെ നല്ല മാച്ച്.. അഭി നീയെന്താ ഇവളെ വിളിക്കൽ??" ശ്രീ അങ്കിൾ, അവളുടെ അച്ഛന് തന്നെ എന്നോട് ചോദിച്ചപ്പോ ഗായത്രി എന്നാ പറയാൻ പോയത്.. അതങ്ങു നിർത്തി...
"ഗായത്രിയേച്ചി..." ഞാൻ മാറ്റി പറഞ്ഞു... കൂട്ടച്ചിരി വീണ്ടും മുഴങ്ങി.. ഗായത്രി കണ്ണുരുട്ടി എന്നെ ഒരു നോട്ടം.
"നീ പോടാ " അവളുടെ ദേഷ്യം . പിന്നെ എന്റെ അനുവുള്ളപ്പോ ഇവളെ കെട്ടാനോ നടന്നത് തന്നെ.
ഈ സാധനം എവിടെ കിടക്ക? ഒന്നിങ്ങോട്ട് കാണുന്നില്ലാലോ.. ഇനിയിപ്പോ അവളോട് എന്തേലും ഇവര് ചോദിച്ചു വിഷമിച്ചു നിൽക്കണോ? പാവം എല്ലാവരുടെ മുന്നിലും ഉത്തരം പറയാതെ നിന്ന് കുഴങ്ങി കാണും.. ഇക്കാര്യത്തിൽ അവളോടൊപ്പം നിൽക്കണ്ടത് ഞാൻ അല്ലെ.. പക്ഷെ എങ്ങനെ മുകളിലേക്ക് ഓടും..
ഗായത്രിയുടെ വിരലുകൾ എന്റെ കയ്യിൽ മുറുകിയാപ്പോ... ഞാനിത്തിരി ആസ്വസ്ഥനായി..
"അഭി... പോയി കുളിച്ചു വാ " അമ്മയെന്റെ മനസറിഞ്ഞു... ഞാൻ തിരിഞ്ഞു ആ മുഖത്തു നോക്കിയപ്പോ പോയി വാ എന്നാ നോട്ടം..
ഓഹ് അങ്ങനെ ഈ കടമ്പ കഴിഞ്ഞു.സ്റ്റെപ്പുകേറി ഓടാൻ നിന്നില്ല.. അവരെന്തു വിചാരിക്കും...
💬 Comments
View all comments