Chapter Title : മിഴി 4 [രാമന്‍]
പതിയെ കേറി.. ചെറിയമ്മയുടെ റൂമിലേക്ക് നീട്ടിയ കാലും വെച്ചു നടന്നു... നാശം!!! നത്തോലികളുടെ ഒച്ച ആ റൂമിൽ നിന്ന്. പടച്ചോനെ എന്റെയും അനുവിന്റെയും കാര്യത്തിൽ മൊത്തം തടസമാണല്ലോ.... ഒരാഴ്ച കഴിഞ്ഞു ഒന്ന് ശെരിക് കണ്ടിട്ട്.ഇന്നലെ ഒന്ന് ശെരിക്കും കാണാനും പറ്റീല്ല. ഇന്നിവർ വന്നു ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചു കാണും. അതായിരിക്കും പുത്തേക്ക് വരാത്തത്... അല്ലേൽ ഓടി നടന്നു അലമ്പുണ്ടാക്കുന്ന താടക ചെറിയമ്മയാണ്.
ചെറുതുങ്ങളല്ലേ... കേറി പോവാം.. അവർക്ക് എന്ത് മനസ്സിലാവാന. ഞാൻ വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി.എന്റെ മണ്ടൻ ചിന്തകൾക്ക് പൂട്ട് വീഴണ്ട സമയം അതിക്രമിച്ചെന്നു തോന്നിപ്പോയി.ബെഡിൽ കാൽ മടക്കി ഇരുന്നു, മുന്നിൽ അതേപോലെ ഇരിക്കുന്ന നത്തോലികളെ പരിപ്പുവട കഴിപ്പിക്കുന്ന അനു..ഒരു കയ്യിൽ പിടിച്ചു അവളും വിഴുങ്ങുന്നുണ്ട് ഒന്ന്.
ഓഹ്.. അപ്പോ ഞാൻ വന്നത് ഒക്കെ നേരത്തെ അറിഞ്ഞിട്ടുണ്ട്.സൈഡിൽ നോക്കിയപ്പോ മുൻ ഭാഗത്തേക്കുള്ള ജനൽ തുറന്നിട്ടതാണ്. ഞാൻ വന്നത് എന്തായാലും കണ്ടിട്ടുണ്ട്.. കയ്യിലെ സാധനം തട്ടി പറിപ്പിക്കാൻ വിട്ടതും ഈ താടക തന്നെയാവും.
ഞാൻ കട്ടിളയിൽ ചാരി ഉള്ളിക്ക് അവൾ കുട്ടികളോട് കൊഞ്ചുന്നതും, കഴിപ്പിന്നതും,നോക്കിയങ്ങനെ നിന്നു എന്ത് രസമാണ് ആ കളി കാണാൻ. പരിപ്പുവടയുടെ കഷ്ണം മുറിച്ചു മുന്നിലെ ചെറുതിന്റെ നേരെ കുനിഞ്ഞു വെച്ചു കൊടുത്തപ്പോ.. സൈഡിൽ മുടി മുകത്തേക്ക് വീണു. മാടി ചെവിയുടെ പുറകിലേക്ക് ഒതുക്കി അറിയാതെ വന്നൊരു നോട്ടം.. ഞാൻ കൈ കെട്ടി ചിരിച്ചു നിന്നു..
ഞങ്ങളുടെ കണ്ണുകൾ തമ്മുലുടക്കി.അവിടെ നിന്നും വന്നു ഒരു വാടിയ ചിരി.. പിന്നെ താഴേക്ക് നോക്കി ഒന്നുംകൂടെ എന്റെ മുഖത്തേക്.ചിരി ഇത്തിരി കൂടെ കൂടി..നാണം വരച്ചിട്ട പോലെ
"അനൂചി
💬 Comments
View all comments