Chapter Title : മിഴി 4 [രാമന്‍]
താ..." മുന്നിലുള്ള കുട്ടിപിശാച് അവളെ കയ്യി പിടിച്ചു വലിച്ചു..
"ഹാ ഇതേ മോനു " അവൾ എന്റെ നേർക്കുള്ള നോട്ടം മാറ്റി വായിൽ വെച്ചു കൊടുത്തു... ബാക്കിയുള്ള പരിപ്പുവടയും അവളുടെ കസ്റ്റഡിയിൽ ആണ്. കഴിപ്പിക്കുന്ന ഇടയിൽ നോക്കുന്ന നോട്ടമാണ് സഹിക്കാൻ പറ്റാത്തത്... കണ്ണ് മിഴിച്ചവൾ ചങ്ക് തകർക്കുന്നപ്പോലെ നോക്കും... എന്നെയങ്ങു കൊല്ലുന്ന പോലെ.
ഇനിയും സഹിക്കാൻ കഴിയാതെ വന്നപ്പോ.. ഞാൻ അവളെ നോക്കി പുറത്തേക്ക് വരോന്ന് ചോദിച്ചു.
ഇവിടെ കേറി അവളോട് സംസാരിക്കാം എന്ന് ഞാൻ കരുതുന്നില്ല ഞാനും ചെറിയമ്മയും ഉടക്കുള്ള കാര്യം എല്ലാവർക്കും അറിയുന്നതുമാണ്.. ആരെങ്കിലും കേറി വന്നു കണ്ടാൽ സംശയിക്കില്ലേ? അങ്ങനെയാ എനിക്ക് തോന്നുന്നേ .
പറഞ്ഞിട്ട് എവിടെകാര്യം അവൾ കണ്ണുരുട്ടി ഇല്ലെന്ന് കാട്ടി..പ്ലീസ് അനൂന്ന് കെഞ്ചുന്ന പോലെ കൈ കൂപ്പി പറഞ്ഞപ്പോ അവൾ ഒരു ചിരി..വട്ട് കേസ് സാധനം..കുട്ടി പട്ടാളത്തെ മുന്നിൽ നിർത്തി അവൾ ആരോട് എന്തോ സ്വകാര്യം പറഞ്ഞതും മൂന്നണ്ണം കൂടെ എന്റെ മുന്നിലൂടെ ഓടി പോയി സ്റ്റെപ്പിറങ്ങുന്നത് കണ്ടു...ഓഹ് സമാധാനം.
ഞാൻ ആശ്വാസത്തിന്റെ ശ്വാസം വലിച്ചു നോക്കിയപ്പോ... അവൾ ബെഡിൽ നിന്നിറങ്ങി.. തലയിത്തിരി ചിരിച്ചു എന്നെ നോക്കി.ആ മുഖത്തു ചെറുതായി ഒരു വേദന ഉണ്ടെന്ന് തോന്നി... ആരേലും വരുന്നുണ്ടോന്ന് നോക്കി.. ഞാൻ ചെറിയമ്മയുടെ എടുത്തേക്ക് അടുത്തു..
ചങ്ക് പട പാടാന്ന് ഇടിച്ചു.. ഉള്ളിൽ നിറയുന്ന സന്തോഷം.. എന്റെ പെണ്ണല്ലേ ഈ മുന്നിൽ എന്നുള്ള ചിന്ത..കെട്ടി പിടിച്ചു ഞെരിക്കാൻ ആണ് തോന്നിയത്.. തൊട്ടു മുന്നിൽ എത്തിയപ്പോ... കൈ വിടർത്തി അവളെ പിടിക്കാൻ നോക്കിയതും എന്തോ ഒരു സ്റ്റാർട്ടിങ് മിസ്റ്റേക്ക്. രണ്ടു കൈയും
💬 Comments
View all comments