0%

Chapter Title : മിഴി 4 [രാമന്‍]

Author : രാമൻ Read All Parts 43812

കണ്മുന്നിൽ കണ്ടുപോയി. അവളടുത്തുണ്ടാട്ടിരുന്നേൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കായിരുന്നു ആ പഞ്ഞി പോലെയുള്ള കവിളിൽ.

"ഹ്മ്മ് " ഞാൻ അവളുടെ ചോദ്യത്തിന് മൂളി.

"എന്നെ മുന്നിൽ കാണുന്നുണ്ടോ നീയ്യ് ?" അവളുടെ വാക്കുകൾ എന്റെ ചെവിയിൽ കുറുകുന്ന പോലെ തോന്നി.മുന്നിൽ നിറയെയുള്ള ആയിരുട്ടിൽ ചിരിച്ചു കൊണ്ടെന്റെ അനു നിൽക്കുന്നത് ഞാൻ സങ്കൽപ്പിച്ചു...

"അനു നീ ചിരിക്കാണോ?" മുന്നിലുള്ള അനുവിനെ നോക്കി ഞാൻ ചോദിച്ചു..

"അപ്പോ നീയെന്നെ കാണുന്നുണ്ട് ല്ലേ?” അപ്പുറത്ത് കൊഞ്ചുന്ന ശബ്‌ദം

"ശെരി പെട്ടന്ന് ഞാൻ ഇല്ലാതായാൽ നീയെന്തു ചെയ്യും "

"ഇല്ലാതാവേ??" ഞാൻ പെട്ടന്ന്കേറി ചോദിച്ചു..മുന്നിലുള്ള അനു മാഞ്ഞു..

"ഞാൻ മരിച്ചു പോയാൽ നീയെന്തു ചെയ്യും?"എനിക്ക് കലികേറി പോയി..

"അനൂ..." ഞാൻ ദേഷ്യത്തോടെ വിളിച്ചു... അപ്പുറത്ത് നിന്ന് കുണുങ്ങുന്ന ചിരി...

"അപ്പൊ എന്നെ ഇഷ്ട്ടൊക്കെ ണ്ടല്ലേ.." അവളുടെ ഒടുക്കത്തെ ചോദ്യം.ഞാൻ മിണ്ടാതെ നിന്നു.അല്ല വേണ്ടാത്തതൊക്കെ പറയണോ.. ഞാൻ അങ്ങ് ഇല്ലാതായ പോലെ തോന്നി.

"ഡാ... പോയൊ? അഭീ......." ഞാൻ മിണ്ടാൻ പോയില്ല. ഇത്തിരി മസിലുപിടുത്തം

"അഭീ.........." ഈണമുള്ള ചെറിയമ്മയുടെ വിളി.മനസ്സലിഞ്ഞു. എനിക്ക് ചിരി വന്നു.ന്നാലും മസിലു വിട്ടില്ല

"ദേ ഞാൻ പോവും ട്ടോ...അഭീ...... അഭീ........" കുറുമ്പി നിർത്തുന്ന ലക്ഷണം ഇല്ല.ആ വിളി കേട്ട് ഞാൻ ചിരിച്ചു... ശബ്ധമില്ലാതെ ആയിരുന്നേലും... ചിരി അപ്പുറത്ത് കേട്ടു..

"ഓഹ് സാറവിടുണ്ടല്ലേ..." ഗൗരവമുള്ള ചോദ്യം.. ശ്വാസം വലിച്ചു വിടുന്നത് കേൾക്കാം..

പെട്ടന്ന് പുറത്തെ വെളിച്ചം കത്തി.. അകത്തുനിന്ന് നടന്നു വരുന്ന ശബ്‌ദം അമ്മയാവും.?

"അനൂ ...അമ്മ വരുന്നുണ്ട് " ഞാൻ ഫോൺ വേഗം ചെവിയിലടുപ്പിച്ചു..

"വേഗം പോയി അടി വാങ്ങിക്കോ ന്റെ

💬 Comments

View all comments