Chapter Title : മിഴി 4 [രാമന്‍]
ചെക്കൻ ,പിന്നെ എന്റെ പേര് പറയരുത് ട്ടോ..പറഞ്ഞാൽ എന്റെയല്ല, നിന്റെ കുടലെടുക്കും എന്റെ ലക്ഷ്മി "ഞാൻ നെഞ്ചിൽ കൈ വെച്ചു ദൈവത്തെ വിളിച്ചു പോയി എന്താണേലും ചേച്ചിയും അനിയത്തിയും തമ്മിൽ അപാര സ്നേഹമാണ്. എന്നെ ഇതിനിടയിൽ ബലിയാടാക്കോ?
"ലക്ഷ്മി തല്ലിയാൽ എന്നോട് പറയണേ..ഞാൻ ചോദിക്കാം നിന്റെ അമ്മയോട് എന്റെ ചെക്കനെന്തിനാ തല്ലിയത് എന്ന്.. വേണേൽ രണ്ടു അടിയും കൊടുക്കാം എന്തെ?" നിന്നിരുന്ന ലോകം മറന്നു പോയി ഞാനാ സ്നേഹമുള്ള വാക്കുകളിൽ മുഴുകി.ആ മധുരമുള്ള സ്വരംകേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി എന്തിനാണ് ചോദിച്ചാൽ അറിയില്ല. വെറുതെ ഒരു നിറയൽ..
"ചെറിയമ്മേ.. നീ നാളെ വരൂലേ?" ഉള്ളിൽ അമ്മയുടെ കാലടികൾ അടുത്തു വന്നത് അറിഞ്ഞു.. അവസാന ചോദ്യമെന്നൊണം ഞാൻ ചോദിച്ചു
"അമ്പട !! ഞാൻ വീട്ടീവരുന്നേ ഇഷ്ടമില്ലായിരുന്ന ചെക്കനാ..." പെട്ടന്നവൾ നിർത്തി. രണ്ടു മൂന്ന് സെക്കന്റ്.
" നീ കരഞ്ഞോ അഭീ " പരിഭവമുള്ള ചോദ്യം.പതിയെ ആയിരുന്നു. ഞാൻ നീണ്ട ഒരു ശ്വാസം എടുത്തു. വല്ലാത്ത കഴിവ് തന്നെ എന്റെ കണ്ണുനിറഞ്ഞത് പോലുംഅറിഞ്ഞോ.ഒന്നും പറയാൻ കഴിയില്ലായിരുന്നു.. അമ്മ വാതിൽ തുറക്കുന്ന ശബ്‌ദം..
"അഭീ ഉമ്മാ...." ആ വട്ടുപിടിപ്പിക്കുന്ന കുറുമ്പിയുടെ ഒച്ച കാതിൽ .. തിരിച്ചു കൊടുക്കാൻ പോലും കഴിഞ്ഞില്ല.ഫോൺ കട്ട് ആയി.
അമ്മ മുന്നിൽ..കലിപ്പ് മൂഡിൽ.. ഊരയിൽ രണ്ടു കൈയ്യും കുത്തി എന്നെയാകെ നോക്കി. നനഞ്ഞ കോഴിയെ പോലെ ഞാനാ നോട്ടം കണ്ടു ഒന്ന് ചുരുണ്ടു.പിന്നെ അരമതിലിൽ നിന്ന് എഴുന്നേറ്റ് അമ്മയുടെ മുന്നിൽ നിന്നു. ഇത്ര ദിവസത്തെ വിഷമമെല്ലാം മറന്നു എന്റെ മുഖം ഇത്തിരി വിടർന്നെന്ന തോന്നലുണ്ടെനിക്ക്..
അമ്മയെന്റെ
💬 Comments
View all comments